സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വൈറ്റ് ഓപ്സ് ഇന്‍റലിജന്‍സ് റിസര്‍ച്ചിന്‍റെ ഗവേഷണം പ്രകാരം, സൈബര്‍ തട്ടിപ്പ് ലക്ഷ്യമാക്കി ചില ഹാക്കര്‍മാരായ ഡെവലപ്പര്‍മാര്‍ ഒരോ പതിനൊന്ന് ദിവസത്തിനുള്ളില്‍ ഒരു ആപ്പ് എങ്കിലും പ്ലേ സ്റ്റോറില്‍ എത്തിക്കുന്നുണ്ട്. പ്ലേ സ്റ്റോര്‍ ചില ഇടവേളകളില്‍ ഈ ആപ്പുകളെ കണ്ടുപിടിച്ച് പുറത്താക്കുന്നെങ്കിലും മറ്റൊരു വിലാസത്തിലും പേരിലും ഇത് തിരിച്ചെത്തും എന്നാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനം വൈറ്റ് ഓപ്സ് ഇന്‍റലിജന്‍സ് റിസര്‍ച്ച് പറയുന്നത്.
അതിനാല്‍ തന്നെ ആപ്പുകളെ നീക്കം ചെയ്യുന്നതിലൂടെ മാത്രം ഇത്തരം തട്ടിപ്പ് ആപ്പുകളെ തടയാന്‍ സാധിക്കില്ല അതിന് ഉപയോക്താക്കളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത്തരം ചില കാര്യങ്ങള്‍ നോക്കാം.
1. ആദ്യമായി ആപ്പിന്‍റെ നിര്‍മ്മാതാക്കളുടെ വിലാസം വ്യക്തമായി പരിശോധിക്കുക. അതില്‍ ഫ്രീ പ്രൊവൈഡര്‍ (അഥവ ജി-മെയില്‍,യാഹൂ) എന്നിവ വച്ച് തയ്യാറാക്കിയതാണെങ്കില്‍ ഈ ഡെവലപ്പറെ സംശയിക്കേണ്ടിയിരിക്കുന്നു.
2. നേരിട്ട് കോണ്‍ടാക്റ്റ് ചെയ്യാന്‍ സംവിധാനം ഇല്ലാത്ത ഒരു ആപ്പ് ആണെങ്കില്‍ അത് പ്രശ്നം സൃഷ്ടിക്കും
3. ഗൂഗിളിന്‍റെ ‘Verified by Play Protect’ബാഡ്ജുള്ള ആപ്പാണോ എന്നത് ഉറപ്പുവരുത്തുക
4. അബദ്ധവശാല്‍ നിങ്ങള്‍ ഇത്തരം ആപ്പ് ഡൌണ്‍ലോഡ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ ആപ്പിന്‍റെ ഡാറ്റ് ബാറ്ററി ഉപയോഗം അപ്രതീക്ഷിതമായി കൂടുന്നുണ്ടെങ്കില്‍ ആപ്പിന് പ്രശ്നമുള്ളതായി മനസിലാക്കാം.
5. ഒരു ആവശ്യവുമില്ലാത്ത പോപ്പ് അപ്പുകള്‍ ഈ ആപ്പില്‍ നിന്നും വരുന്നുവെങ്കില്‍ അത് തീര്‍ച്ചയായും പരിശോധിക്കുക
6. ഇത്തരം ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോണ്‍ പൂര്‍ണ്ണമായും സംരക്ഷണത്തിന് വേണ്ടി സ്കാന്‍ ചെയ്യുന്നത് നല്ലതാകും.