നിങ്ങളുടെ ഫോണില്‍ സ്‌പൈവെയര്‍ ഉണ്ടോ? ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിക്കൂ
First Published | Jul 21, 2021, 2:31 AM ISTമൊബൈല്‍ ചാരപ്പണി വാര്‍ത്തകളില്‍ പെഗാസസ് നിറയുമ്പോള്‍ വീണ്ടും മാല്‍വെയര്‍, ഹാക്കിങ് പേരുകള്‍ ഉയര്‍ന്നുവരുന്നു. സാധാരണക്കാരുടെ ഫോണുകളും ഇത്തരത്തില്‍ ചോര്‍ത്തിയുണ്ടാവുമോയെന്ന സംശയമുണ്ടെങ്കിലും നെറ്റിസന്‍മാര്‍ പെഗാസസ് പോലുള്ള വന്‍കിട ചാരപ്പണി ടൂളുകളെ ഭയപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മറ്റ് ഹാക്കിംഗ്, ചാര സോഫ്റ്റ്‌വെയറുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ ആപ്ലിക്കേഷനുകളില്‍ ചിലത് നിങ്ങളുടെ ഫോണിലെ സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റുചിലത് ഫോട്ടോ ഗാലറി, കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. ഈ ചാരപ്പണി ആപ്ലിക്കേഷനുകളും ഉപകരണങ്ങളും അവയുടെ സ്വഭാവമനുസരിച്ച് ഫോണുകളില്‍ മറഞ്ഞിരിക്കും. അവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഈ അടയാളങ്ങള്‍ പറയും.