വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കായി കൂടുതല്‍ ഡേറ്റ പ്ലാനുകളുമായി ജിയോ, അറിയേണ്ടത് ഇതെല്ലാം

First Published | May 10, 2020, 8:33 AM IST

ഇന്ത്യ ഒരു മൂന്നാം ലോക്ക്ഡൗണിന്റെ നടുവിലാണ് ഇപ്പോള്‍. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഇപ്പോള്‍ പലര്‍ക്കുമൊരു ശീലമായി മാറിയിരിക്കുന്നു. എന്നാല്‍ ആവശ്യത്തിനു ഡേറ്റ ഉണ്ടാവുന്നില്ലെന്നതാണ് പലരുടെയും പരാതി. രാജ്യവ്യാപകമായി ലോക്ക്ഡൗണിന്റെ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ റിലയന്‍സ് ജിയോ വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കു വേണ്ടി ചില ഡേറ്റാ പ്ലാനുകള്‍ അവതരിപ്പിക്കുന്നു. ആഡ് ഓണ്‍ പായ്ക്കുകള്‍ക്കു പുറമേ ഒരു പുതിയ വാര്‍ഷിക പദ്ധതിയും ജിയോ കൊണ്ടുവന്നു. 
 

നിലവിലെ പ്ലാന്‍ 2399 രൂപയുടേതാണ്. ജിയോയ്ക്ക് ഇതിനകം 2121 രൂപയുടെ മറ്റൊരു വാര്‍ഷിക പ്ലാന്‍ ഉണ്ട്. ഈ ദീര്‍ഘകാല പ്ലാന്‍ കൂടാതെ, ഡേറ്റ മാത്രം തിരയുന്ന ഉപയോക്താക്കള്‍ക്കായി റിലയന്‍സ് ചില ഡാറ്റനിര്‍ദ്ദിഷ്ട ആഡ്ഓണ്‍ പാക്കുകളും അവതരിപ്പിച്ചു. അത് ഡേറ്റയ്ക്കു വേണ്ടി മാത്രമുള്ളതാണ്. അതിനു മുന്‍പ് ജിയോയുടെ പുതിയ ആനുവല്‍ പ്ലാനിനെക്കുറിച്ച് പറയാം.
2399 രൂപ വാര്‍ഷിക പദ്ധതി: ജിയോ പുതുതായി അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനില്‍ 2 ജിബി പ്രതിദിന ഹൈ സ്പീഡ് ഡേറ്റ നല്‍കുന്നു. 365 ദിവസത്തെ വാലിഡിറ്റിയില്‍ ഡേറ്റ സ്‌പ്രെഡ് 730 ജിബിയായിരിക്കും. തുടര്‍ന്നു വേഗത 64 കെബിപിഎസായി കുറയ്ക്കുന്നു. ഈ പ്ലാന്‍ സൗജന്യവും പരിധിയില്ലാത്തതുമായ ജിയോ ടു ജിയോ കോളിംഗ് വാഗ്ദാനം ചെയ്യുന്നു. 12000 മിനിറ്റ് എഫ്‌യുപി പരിധി ഉപയോഗിച്ച് ജിയോ ഇതര കോളിംഗും അനുവദിക്കുന്നു.

100 സൗജന്യ എസ്എംഎസ് വാഗ്ദാനം ചെയ്യുന്നു. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. അതിവേഗ ഡാറ്റാ പരിധിയും വാലിഡിറ്റിയും കണക്കിലെടുത്ത് 2121 രൂപ പ്ലാനില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. 2121 രൂപ പ്ലാന്‍ 336 ദിവസത്തെ വാലിഡിറ്റിയുമായി 1.5 ജിബി പ്രതിദിന ഹൈ സ്പീഡ് ഡേറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിനായുള്ള മൊത്തം ഡേറ്റ സ്‌പ്രെഡ് 504 ജിബി ആണ്. വോയിസ്, എസ്എംഎസ് ആനുകൂല്യങ്ങളും അധിക ആനുകൂല്യങ്ങളും 2399 രൂപ പ്ലാനില്‍ നല്‍കിയിട്ടുള്ളതുപോലെ തന്നെ തുടരും.
ജിയോ ലിസ്റ്റുചെയ്ത ആഡ്ഓണ്‍ വര്‍ക്ക്‌ഹോം പ്ലാനുകള്‍ ഇനിപ്പറയുന്നവയാണ്:
151 രൂപ ആഡ്ഓണ്‍ പ്ലാന്‍: ഈ ആഡ്ഓണ്‍ പ്ലാന്‍ പ്രതിദിന ഡേറ്റ പരിധിയില്ലാതെ 30 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ 101 രൂപയ്ക്ക് 12 ജിബി നല്‍കുന്നതു വച്ചു കണക്കിലെടുത്താല്‍ ഇത് ലോട്ടറിയാണ്.
201 രൂപ ആഡ്ഓണ്‍ പ്ലാന്‍: ഈ വര്‍ക്ക്ഓണ്‍ഹോം ആഡ്ഓണ്‍ പ്ലാന്‍ ദൈനംദിന ഡേറ്റയ്ക്ക് പരിധിയില്ലാതെ 40 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
251 രൂപ ആഡ്ഓണ്‍ പ്ലാന്‍: ഈ വര്‍ക്ക്ഫ്രം ഹോം ആഡ്ഓണ്‍ പ്ലാന്‍ ദൈനംദിന ഡാറ്റയ്ക്ക് പരിധിയില്ലാതെ 50 ജിബി ഡേറ്റ വാഗ്ദാനം ചെയ്യുന്നു.
വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഈ പ്ലാനുകള്‍ ഏറെ യോജിച്ചതാവും. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിക്കൊപ്പം നിലനില്‍ക്കുന്ന 4 ജി ഡേറ്റ വൗച്ചറുകളും റിലയന്‍സ് വാഗ്ദാനം ചെയ്യുന്നു. ഡേറ്റ ആനുകൂല്യങ്ങള്‍ക്ക് പുറമെ കോളിംഗ് ആനുകൂല്യങ്ങളുമായാണ് ഈ പ്ലാനുകള്‍ വരുന്നത്.4 ജി വൗച്ചറുകള്‍ 11, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെയാണ് വരുന്നത്. അവ യഥാക്രമം പരിധിയില്ലാത്ത 800 എംബി ഡേറ്റ, 2 ജിബി, 6 ജിബി, 12 ജിബി എന്നിങ്ങനെ അധിക ഡേറ്റ നല്‍കുന്നു.

Latest Videos

click me!