അത് അന്തം വിട്ട് തന്നെ നോക്കുകയായിരുന്നു എന്ന് ഗില്ലോട്ടി പറയുന്നു. രാത്രിമൊത്തം പാർട്ടി കഴിഞ്ഞ ഒരു കൗമാരക്കാരനെ അമ്മ കണ്ടുപിടിച്ച് കൊണ്ടുപോയാലെങ്ങനിരിക്കും അങ്ങനെയായിരുന്നു കരടി കാറിലിരുന്നത് എന്നും ഗില്ലോട്ടി പറയുന്നു. ഏതായാലും കരടിയുമായുള്ള സംഘട്ടനത്തിൽ ആർക്കും പരിക്കില്ല.
കരടിയെ മാറ്റുന്നതിനായി ഗില്ലോട്ട് അധികൃതരെയും ഡിപാർട്മെന്റ് ഓഫ് എനർജി ആൻഡ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയിലെ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തിയപ്പോൾ തന്നെ എല്ലാ ഡോറുകളും അടഞ്ഞിരിക്കുകയാണ് എന്നും കരടി അതിനകത്ത് കുടുങ്ങിയിരിക്കുകയാണ് എന്നും ബോധ്യപ്പെട്ടു. ബീൻബാഗും കയറും ഉപയോഗിച്ചാണ് അതിനെ പുറത്തിറക്കാൻ ശ്രമിച്ചത്.
എന്നാൽ, ഒടുവിൽ കാറിന്റെ ഉൾവശം തകർത്ത് കരടി സമീപത്തെ കാട്ടിലേക്ക് ഓടുകയായിരുന്നു. കാറിൽ കയറുന്നതിന് മുമ്പായി അത് ഗില്ലോട്ടിയുടെ പിക്കപ്പ് ട്രക്കിലും കയറാൻ ശ്രമിക്കുകയും അതിനും ചെറിയ തകർച്ചകളുണ്ടാവുകയും ചെയ്‍തിരുന്നു. കാറിന്റെ സീറ്റുകളും കരടി മാന്തിപ്പൊളിച്ചിട്ടുണ്ട്. കാറിന്റെ ഉൾവശം ഏറെക്കുറെ തകർന്നിട്ടുണ്ട്. ആ കരടി വീണ്ടും തിരികെ വരാൻ സാധ്യതയുണ്ട് എന്നും ഗില്ലോട്ടി പറയുന്നു. ഭക്ഷണം തിരഞ്ഞാണ് കരടി കാറിലേക്ക് കയറിയത് എന്നാണ് കരുതുന്നത്.
അധികൃതരും ഇവിടുത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനിയും ഇതുപോലെ ഒന്നിലധികം കരടികൾ വരാൻ സാധ്യതയുണ്ട്. അതിനാൽ വാതിലുകളും ജനലുകളും എല്ലാം അടച്ചിടണം, കാർഡോറുകളെല്ലാം കൃത്യമായും ലോക്ക് ചെയ്യണം, അപകടങ്ങൾ ഒഴിവാക്കണം എന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കണക്ടിക്കട്ടിൽ കരടികൾ അപൂർവതയല്ല. സംസ്ഥാനത്ത് ആയിരത്തിനും ആയിരത്തിയിരുന്നൂറിനും ഇടയിൽ കരടികളുണ്ട് എന്നാണ് കണക്ക്. 2018 മുതൽ അതിൽ 25 ശതമാനം വർധിച്ചുവെന്ന് പറയുന്നു. 2020 -ൽ ഡിപാർട്മെന്റ് ഓഫ് എനർജി ആൻഡ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഫയൽ ചെയ്തത് മനുഷ്യനും കരടികളും തമ്മിലുള്ള 3500 -ന് മുകളിൽ കേസുകളാണ്. അത് 2018 -ലേതിനേക്കാൾ മൂന്നുമടങ്ങ് അധികമാണ് എന്ന് പറയുന്നു.