'ഡൊണാള്‍ഡ് ട്രംപിന് മുന്‍ഗണനകളില്ലെന്ന് ഒരിക്കലും പറയരുതെന്നും, തന്റെ ലിംഗത്തിന്റെ വലുപ്പവും രൂപവും കാത്ത് സൂക്ഷിക്കുന്നത് പരമപ്രധാനമായ ഒന്നായി അദ്ദേഹം കണ്ടിരുന്നുവെന്നും ഗ്രിഷാം പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നു.
പ്രശസ്ത പോണ്‍ താരം സ്റ്റോമി ഡാനിയല്‍സ്, ട്രംപിന്റെ ലിംഗത്തെ ഇകഴ്ത്തി പറഞ്ഞതിന് ശേഷം, ട്രംപ് തന്നെ വിളിച്ചിരുന്നുവെന്നും, ലിംഗത്തിന്റെ പ്രത്യേകതകളെ കുറിച്ച് വര്‍ണ്ണിച്ചുവെന്നും ഗ്രിഷാം എഴുതുന്നു.
2018 ല്‍ എഴുതിയ 'ഫുള്‍ ഡിസ്‌ക്ലോഷര്‍' എന്ന പുസ്തകത്തിലാണ് പോണ്‍ താരം ട്രംപിന്റെ ലിംഗത്തെക്കുറിച്ച് പറഞ്ഞത്. ട്രംപുമായുള്ള തന്റെ ബന്ധം പറഞ്ഞശേഷം അദ്ദേഹത്തിന്റെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചും അവര്‍ എഴുതി.
ട്രംപിന്റെ ലിംഗം 'അസാധാരണമാണ്' എന്നും, കൂണിന്റെ ആകൃതിയാണ് അതിന് എന്നുമായിരുന്നു സ്‌റ്റോമി ഡാനിയല്‍ തന്റെ പുസ്തകത്തില്‍ എഴുതിയത്. ശരാശരിയേക്കാള്‍ ചെറുതാണ് അതെന്നും എന്നാല്‍ അത്ര ചെറുതല്ലെന്നുവരെ ഡാനിയല്‍സ് എഴുതി.
കുട്ടിക്കാലത്തേ ബലാല്‍സംഗം ചെയ്യപ്പെടുകയും കുടുംബത്തില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശേഷം അഭിനയത്തിലേക്കും പോണ്‍ മേഖലയിലേക്കും എത്തിപ്പെട്ടതാണ് സ്‌റ്റോമി ഡാനിയല്‍. പോണ്‍ താരം എന്ന നിലയിലാണ് അവര്‍ പ്രശസ്തയായത്.
ട്രംപുമായുള്ള ബന്ധമാണ് അവരെ പെട്ടെന്നു തന്നെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത്. 2006-ല്‍ ഒരു പരിപാടിയില്‍ വെച്ചാണ് താന്‍ ട്രംപുമായി പരിചയപ്പെടുന്നത് എന്നാണ് സ്‌റ്റോമി ഡാനിയല്‍സ് പറഞ്ഞത്. ആ ദിവസം തന്നെ ട്രംപ് തന്നെ ഹോട്ടല്‍മുറിയലേക്ക് ക്ഷണിച്ചതായും അവര്‍ എഴുതുന്നു.
ട്രംപുമായുള്ള ലൈംഗിക ബന്ധം പിന്നീടും ഏറെ കാലം തുടര്‍ന്നുവെന്നും അവര്‍ എഴുതി. എന്നാല്‍, ട്രംപ് വാക്കു പാലിക്കാത്തതിനാല്‍ ഒരു സമയത്ത് അദ്ദേഹത്തില്‍നിന്നും അകന്നു. അതിനിടയ്ക്ക് ഇരുവരും തമ്മിലുള്ള ലൈംഗികമായ അടുപ്പത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നു.
അതിനുശേഷമാണ് അവര്‍ ട്രംപിനെക്കുറിച്ച് പുസ്തകം എഴുതുന്നത്. നിരന്തര ഭീഷണികള്‍ക്കും വ്യക്തിപരമായ ദുരന്തങ്ങള്‍ക്കു ശേഷമാണ്, അവര്‍ ട്രംപിനെക്കുറിച്ചുള്ള ബന്ധങ്ങള്‍ തുറന്നു പറഞ്ഞ പുസ്തകം എഴുതിയത്.
പുസ്തകം പുറത്തുവന്നതിനു പിന്നാലെ ട്രംപ് തന്നെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍നിന്നും വിളിച്ചതായി ഗ്രിഷാം തന്റെ പുസ്തകത്തില്‍ പറയുന്നു. യാത്രയിലായിരുന്ന ട്രംപ് ഡാനിയല്‍സിന്റെ വിവരണത്തില്‍ വളരെ അസ്വസ്ഥനായിരുന്നു.
തന്റെ ലിംഗം അത്ര ചെറുതല്ലെന്നും അതിന് കൂണിന്റെ ആകൃതിയല്ലെന്നും ട്രംപ് തന്നോട് വിളിച്ചു പറഞ്ഞതായും ഗ്രിഷാം പുസ്തകത്തില്‍ പറയുന്നു. പോണ്‍ താരത്തിന്റെ പരാമര്‍ശത്തില്‍ അദ്ദേഹത്തിന് വേവലാതി ഉണ്ടായിരുന്നു.
പിന്നീടും നിരവധി തവണ ട്രംപില്‍നിന്നും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി ഗ്രിഷാം എഴുതുന്നു. സഹപ്രവര്‍ത്തകന്‍ കൂടെയായ അന്നത്തെ തന്റെ കാമുകനോട്, കിടക്കയില്‍ അവള്‍ എങ്ങനെയുണ്ടെന്ന് ട്രംപ് ഒരിക്കല്‍ ചോദിച്ചതായും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
ഒരു യുവ പത്രപ്രവര്‍ത്തകയോട് ട്രംപിന് ആഗ്രഹമുണ്ടായിരുന്നതായും ഗ്രിഷാം പുസ്തകത്തില്‍ എഴുതുന്നു. ആ സ്ത്രീയുടെ പുറകുവശം കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
സ്ത്രീകള്‍ ട്രംപിന് ബലഹീനതയാണെന്നും, സുന്ദരികളെ കണ്ടാല്‍ അദ്ദേഹം വെറുതേ വിടാറില്ലെന്നും അവര്‍ എന്തുകാര്യം പറഞ്ഞാലും സാധിച്ചുകൊടുക്കുമെന്നും ഗ്രിഷം പുസ്തകത്തില്‍ എഴുതുന്നു.
പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, ചൊവ്വാഴ്ച മൂന്ന് ട്വീറ്റുകളിലൂടെ ട്രംപ് ഗ്രിഷാമിനെ ആക്രമിച്ചു. രൂക്ഷമായാണ് അദ്ദേഹം ഈ പുസ്തകത്തോട് പ്രതികരിച്ചത്.
തന്റെ മുന്‍ പ്രസ് സെക്രട്ടറി, വളരെ ദേഷ്യത്തോടെയും, പരുഷമായും പെരുമാറുന്നുവെന്നും, അവര്‍ക്ക് ജോലി ചെയ്യാന്‍ അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇടതുപക്ഷ പ്രസാധകര്‍ക്കു വേണ്ടി കള്ളം പടച്ചുവിടുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.