Russian - Ukraine war: നെഞ്ചോട് ചേര്‍ത്ത്; വളര്‍ത്ത് മൃഗങ്ങളുമായി പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഉക്രൈനികള്‍
First Published | Feb 26, 2022, 3:26 PM ISTരാഷ്ട്രതലവന്മാര്‍ക്ക് മറ്റൊരു രാജ്യത്തെ അക്രമിക്കാനായി നൂറായിരം കാര്യങ്ങള്‍ നിരത്താനുണ്ടാകും. ഇനി കാരണമൊന്നും ഇല്ലെങ്കില്‍ അതുണ്ടാക്കിയിട്ടായാലും അക്രമണം നടത്തുന്ന രാജ്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ ഈ യുദ്ധങ്ങളിലൊന്നും താത്പര്യമില്ലാത്ത മനുഷ്യനുള്‍പ്പെടെയുള്ള അനേകായിരം ജീവിവര്‍ഗ്ഗങ്ങള്‍ തന്നെ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍, മനുഷ്യന്‍ സ്വന്തം താത്പര്യങ്ങള്‍ക്കിടെ അവയെയൊക്കെ സൗകര്യപൂര്‍വ്വം മറക്കാറാണ് പതിവ്. കേരളത്തില്‍ പ്രളയജലം ഇറങ്ങിയപ്പോള്‍ കണ്ട വേദനിപ്പിക്കുന്ന കാഴ്ചകളിലൊന്ന്, കഴുത്തില്‍ കെട്ടിയ കയറില്‍ കിടന്ന് ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ നൂറ് കണക്കിന് വളര്‍ത്ത് മൃഗങ്ങളെയാണ്. വെള്ളം പൊങ്ങി, പ്രളയമായപ്പോള്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായി മനുഷ്യന്‍ സുരക്ഷിത സ്ഥാനം തേടിപ്പോയി. അപ്പോഴും അസ്വാതന്ത്രത്തിന്‍റെ കയറില്‍ കുരുക്കപ്പെട്ട് കിടന്ന മിണ്ടാപ്രണികള്‍ പ്രളയജലത്താല്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. എന്നാല്‍, അങ്ങ് ഉക്രൈനിലേക്ക് റഷ്യയുടെ യുദ്ധക്കൊതി കടന്ന് കയറുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെടുന്ന ജനങ്ങളുടെ കൈയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ മാത്രമല്ല ഉള്ളത്. അവര്‍ക്കേറെ പ്രീയപ്പെട്ട സ്വന്തം വളര്‍ത്തുമൃഗങ്ങളുമുണ്ട്. കാണാം ആ കാഴ്ചകള്‍.