Sri Lanka: ശ്രീലങ്കയില്‍ എന്താണ് നടക്കുന്നത്, നടുക്കുന്ന ദൃശ്യങ്ങള്‍ കാണാം
First Published | Jul 9, 2022, 4:01 PM ISTഅതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ നടക്കുന്നത് സമാനതകളില്ലാത്ത കലാപം. ജനങ്ങള്‍ പ്രതിഷേധവുമായി ഒഴുകിയെത്തിയപ്പോള്‍, സായുധരായി നിലകൊണ്ട സൈനികര്‍പോലും പിന്‍മാറേണ്ടിവന്നു. കലാപം വെടിവെപ്പിലേക്കും മരണങ്ങളിലേക്കും വഴിമാറി. അതിനിടെ, പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരമ്പിക്കയറി. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രസിഡന്റ് തന്നെ കൊട്ടാരംവിട്ടിറങ്ങി ഓടേണ്ടിവന്നു. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ വലഞ്ഞ ജനങ്ങള്‍ എല്ലാ ഭയങ്ങളും ഉപേക്ഷിച്ച് രാജ്യം പിടിച്ചടക്കുന്ന ദൃശ്യങ്ങളാണ് ലങ്കയില്‍നിന്നും പുറത്തുവരുന്നത്.