Shark : കടലില്‍ സര്‍ഫ് ചെയ്യുന്നതിനിടെ തൊട്ട് പുറകില്‍ സ്രാവ്, ഒടുവില്‍ അവിശ്വസനീയമായ രക്ഷപ്പെടല്‍ !

First Published | Dec 2, 2021, 1:54 PM IST

ടലില്‍ നീന്തുന്നതിനിടെ ഒപ്പം ഒരു കൊലയാളി സ്രാവും നീന്തിയാല്‍ എന്താകും നിങ്ങളുടെ അവസ്ഥ ? ജോർജ്ജ് ബെനിറ്റസ് എന്നയാള്‍ ഇന്നലെ മിഡിൽസ് ബീച്ച് സന്ദർശിക്കുന്നതിനിടെ പകര്‍ത്തിയ വീഡിയോയില്‍ അത്തരമൊരു ദൃശ്യം കാണാം. കടലില്‍ സര്‍ഫ് ചെയ്യുകയായിരുന്ന ഒരാളുടെ തൊട്ടടുത്ത് കൂടി ഒരു കൊലയാളി സ്രാവ് നീന്തുന്നു. സ്രാവിനെ കണ്ടതും സര്‍ഫ് ചെയ്യുന്നയാള്‍ സര്‍വ്വ ശക്തിയുമെടുത്ത് ഇരുകൈകള്‍കൊണ്ടും തുഴഞ്ഞ് കരപിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. 

പ്യൂർട്ടോ റിക്കോയിലെ കടൽത്തീരത്തേക്ക് തുഴയുന്നതിന് മുമ്പ്, കടലില്‍ സർഫ് ചെയ്യുകയായിരുന്നയാള്‍ തന്‍റെ തൊട്ട് പുറകിൽ ഒരു സ്രാവ് ചാടി വീഴുന്നത് കണ്ടു. പിന്നാലെ സര്‍വ്വ ശക്തിയുമെടുത്ത് അയാള്‍ ഇരുകൈ കൊണ്ടും തുഴയുന്നതും വീഡിയോയില്‍ കാണാം.

തീരത്തിന് സമീപത്തായി സര്‍ഫ് ചെയ്യുന്നതിനിടെയാണ് ശക്തമായ തിരയില്‍പ്പെട്ട് സ്രാവ് സര്‍ഫ് ചെയ്യുന്ന ആളുടെ പുറകിലേക്ക് മറിഞ്ഞത്. സ്രാവിനെ കണ്ടതും വീഡിയോയില്‍ കാണുന്ന രണ്ടാമത്തെയാള്‍ ആദ്യ ആളിനോട് എത്രയും പെട്ടെന്ന് കരപിടിക്കാന്‍ ആവശ്യുപ്പെടുകയായിരുന്നു.


വീഡിയോ ചിത്രീകരിച്ച ജോർജ്ജ് ബെനിറ്റസ് പറയുന്നത്, താന്‍ ഇവിടെ നിത്യസന്ദര്‍ശകനാണെന്നും എന്നാല്‍ ആദ്യമായാണ് ഈ ഭാഗത്ത് സ്രാവുകളെ കണ്ടതെന്നുമാണ്. ശക്തമായ തിരയുണ്ടായിട്ടും സര്‍ഫര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 

പ്യൂർട്ടോ റിക്കോയ്ക്ക് ചുറ്റുമുള്ള കടലില്‍ സ്രാവുകളുടെ ആക്രമണം വളരെ അപൂർവമാണെന്നാണ് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്.  2011 ലാണ് അവസാനമായി ഇവിടെയൊരു സ്രാവിനെ കണ്ടതായി രേഖപ്പെടുത്തിയത്. 

ദ്വീപിന് സമീപം ഏകദേശം 40 വ്യത്യസ്ത തരം സ്രാവുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും 1900 ന് ശേഷം 16 തവണ മാത്രമാണ് ഇവിടെ സ്രാവുകളുടെ ആക്രമണം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടൊള്ളൂ. സ്രാവുകളുടെ അക്രമണം കുറഞ്ഞ തീരമായതിനാല്‍ സര്‍ഫ് ചെയ്യാനെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 

Latest Videos

click me!