എന്നാൽ, ഇതേ തുടർന്ന് വലിയ പ്രശ്നങ്ങളുണ്ടായി. ഒരു ആൺകുട്ടി മഞ്ഞിൽ തെന്നി വീണു. മറ്റൊരാളെ കൂട്ടത്തിൽ നിന്നും വേർപെട്ട് കാണാതായി. ഒടുവിൽ, ഒരു പർവത രക്ഷാസംഘം ഇവരുടെ സംഘത്തെ ഇരുട്ടിൽ കണ്ടെത്തുകയും അവിടെനിന്നും രക്ഷപ്പെടാൻ സഹായിക്കുകയുമായിരുന്നു. 'തെറ്റ് സംഭവിച്ചു' എന്നാണ് ഇതേ തുടർന്ന് സ്കൂൾ ഏറ്റു പറഞ്ഞത്. പതിനാല്, പതിനഞ്ച് വയസ് വരുന്ന കുട്ടികളെ നയിച്ചത് ഒരു അധ്യാപകനും ഒരു അധ്യാപകസഹായിയും ചേർന്നാണ്. പുറപ്പെടുന്നതിന് മുമ്പ്, സൂപ്പർവൈസർമാർ ലേക്ക് ഡിസ്ട്രിക്റ്റ് കാലാവസ്ഥാ റിപ്പോർട്ട് അവലോകനം ചെയ്തിരുന്നു. അത് അങ്ങോട്ട് കയറുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഊന്നിപ്പറയുന്നതായിരുന്നു. എന്നാൽ, മുന്നോട്ട് പോകാൻ തന്നെ അവർ തീരുമാനിക്കുകയായിരുന്നു എന്ന് കോടതി പറഞ്ഞു.
ഈ കൊണ്ടുപോയ മുതിർന്നവർക്ക് ഇങ്ങനെ മല കയറി പരിചയമില്ല. ഇത്തരം യാത്രകൾക്കാവശ്യമായ പരിശീലനം ഒന്നും നേടിയിട്ടില്ല. മാത്രമല്ല, സുരക്ഷാ സംവിധാനങ്ങളും ഒന്നും ശ്രദ്ധിച്ചിട്ടില്ല. സാധാരണ സ്കൂൾ ഷൂസും വസ്ത്രവുമാണ് കുട്ടികൾ ധരിച്ചിരുന്നത്. വെറും സ്മാർട്ട്ഫോൺ ആപ്പിന്റെ സഹായത്തോടെയാണ് ഇവർ കുട്ടികളുമായി അപകടകരമായ യാത്ര നടത്തിയത്. കയറ്റത്തിനിടയിൽ, കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും ടീച്ചിംഗ് സ്റ്റാഫിനോട് പിന്തിരിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, അവർ അതിന് തയ്യാറാവാതെ മുന്നോട്ട് പോയി 3,117 അടി (950 മീറ്റർ) ഉയരത്തിലെത്തി.
എന്നിരുന്നാലും, ഇറങ്ങിയപ്പോൾ അവർക്ക് വഴിതെറ്റി, കുത്തനെയുള്ള ഭൂപ്രദേശത്താണ് സംഘം എത്തിച്ചേർന്നത്. അതിൽ കൂർത്ത വക്കുകളുള്ള കുത്തനെയുള്ള വലിയ പാറക്കെട്ടുകളടക്കം പെടുന്നു. ആൺകുട്ടികളിലൊരാൾക്ക് വീണു ചെറിയ മുറിവേറ്റു. മറ്റൊരു വിദ്യാർത്ഥി പരിഭ്രാന്തനായി, ഓടിപ്പോയി. കൂട്ടം തെറ്റിയ അവന് അവസാനം ജനങ്ങളാണ് വഴി കാണിച്ചത്. ഇരുട്ടിനുശേഷം കെസ്‌വിക് മൗണ്ടൻ റെസ്‌ക്യൂ ടീം മഞ്ഞിൽ പടികൾ വെട്ടി അവരെ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു.
ഗേറ്റ്‌സ്‌ഹെഡിലെ സണ്ടർലാൻഡ് റോഡിലുള്ള സ്‌കൂൾ, ആരോഗ്യ സുരക്ഷാ ലംഘനങ്ങൾ സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഹെൽത്ത് ആന്റ് സേഫ്റ്റി എക്‌സിക്യൂട്ടീവിന്റെ (എച്ച്എസ്ഇ) പ്രോസിക്യൂഷനെ തുടർന്ന് പിഴ ചുമത്തുകയും ചെയ്തു. ഇരയ്ക്ക് 181 പൗണ്ട് സർചാർജ് നൽകാനും 4,547 പൗണ്ട് ചെലവ് നൽകാനും ഉത്തരവിട്ടു. കോടതിവിധി മുഴുവനായും അംഗീകരിക്കുന്നു എന്ന് സ്കൂൾ വക്താവ് പറഞ്ഞു. “ഞങ്ങളുടെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും എല്ലായ്പ്പോഴും വളരെ പ്രധാനമാണ്” സ്കൂൾ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് വർഷം മുമ്പ് എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തി. തങ്ങളുടെ ആരോഗ്യ-സുരക്ഷാ നയത്തിലും പ്രയോഗത്തിലും നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട് എന്നും സ്കൂൾ പറഞ്ഞു.
എച്ച്എസ്ഇയിലെ സ്റ്റീഫൻ ഗാർനർ പറഞ്ഞു: "ഈ അവസരത്തിൽ, കക്ഷികളാരും ഗുരുതരമായ ദോഷം വരുത്തിയില്ല, എന്നിരുന്നാലും, കാലാവസ്ഥയും ഭൂപ്രകൃതിയും സ്കൂളിന് അറിയാമായിരുന്നു. പക്ഷേ, വേണ്ടുംവിധം ആസൂത്രണമോ ഉപകരണങ്ങളോ ഉചിതമായ പരിശീലനം ലഭിച്ച ആളുകളോ ഇല്ലാതെ മുന്നോട്ട് പോകാൻ അവർ തീരുമാനിക്കുകയായിരുന്നു. അന്ന് ട്രെക്കിംഗിൽ പങ്കെടുത്തവരെ ആ തീരുമാനം ഗുരുതരമായ അപകടത്തിലാക്കി. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വിവേകപൂർണ്ണമായ മുൻകരുതലുകൾ സ്വീകരിക്കുന്ന കാര്യത്തിൽ സ്കൂളിന് വ്യക്തമായ വീഴ്ചയുണ്ടായി. പർവതങ്ങളിലേക്കുള്ള ഉല്ലാസയാത്രകൾ, പ്രത്യേകിച്ച് ശൈത്യകാലത്ത്, ശരിയായ കഴിവും ഇക്കാര്യത്തിൽ അറിവും അനുഭവപരിചയവുമുള്ള ആളുകൾ തന്നെ നയിക്കേണ്ടതുണ്ട്" എന്നും അദ്ദേഹം പറഞ്ഞു.