പകല്‍ മുഴുവന്‍ കൃഷിപ്പണി, രാത്രിയില്‍ ലൈംഗികാക്രമണം; ഭീകരര്‍ ലൈംഗിക അടിമകളാക്കിയ സ്ത്രീകളെ മോചിപ്പിച്ചു
First Published | Oct 7, 2021, 4:49 PM IST''പകല്‍ മുഴുവന്‍ കൃഷിപ്പണി, രാത്രിയില്‍ ലൈംഗികാക്രമണങ്ങള്‍. അതിക്രൂരമായാണ് അവര്‍ ഞങ്ങളെ കൈകാര്യം ചെയ്തത്. വിശക്കുന്നു എന്നു പറഞ്ഞാല്‍ കുട്ടികളെ തല്ലിച്ചതയ്ക്കും. എതിര്‍ത്താല്‍ കൊന്നുകളയും''
ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഐസിസുമായി ബന്ധമുള്ള അല്‍ ഷബാബ് ഭീകരര്‍ വര്‍ഷങ്ങളായി ലൈംഗിക അടിമയാക്കി വെച്ചുകൊണ്ടിരുന്ന യുവതിയുടെ വാക്കുകളാണിത്. മൊസാംബിക് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം അതിര്‍ത്തി കടന്നെത്തിയ റുവാണ്ടന്‍ സൈന്യമാണ് ഭീകരരെ തുരത്തിയോടിച്ച് ഈ യുവതി അടക്കം നിരവധി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഭീകരരെ തുരത്തിയ റുവാണ്ടന്‍ സൈന്യത്തിനൊപ്പം ഈ പ്രദേശങ്ങളില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് രക്ഷപ്പെട്ട സ്ത്രീകള്‍ സ്വന്തം ദുരിതജീവിതത്തെക്കുറിച്ച് വിവരിച്ചത്.