ഇന്ത്യയുടെ ശത്രു, പാക്കിസ്താന്റെ തോഴന്‍; താലിബാന്‍ സുരക്ഷാ മേധാവിയായി ഈ കൊടുംഭീകരന്‍!
First Published | Aug 30, 2021, 4:30 PM ISTകഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം നടത്തിയ ഐ എസ് -ഖൊറാസാന്‍ ഭീകരവാദികളും താലിബാനും തമ്മില്‍ എന്താണ് ബന്ധം? ബന്ധം ഒന്നുമില്ല എന്നും തങ്ങളുടെ ബദ്ധവൈരികളാണ് ഐ എസ് -കെ എന്നുമാണ് താലിബാന്‍ പറഞ്ഞത്. അമേരിക്കന്‍ വിദേശകാര്യ വക്താവ് നെഡ് പ്രിന്‍സും ഇതേ കാര്യമാണ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്.
എന്നാല്‍, താലിബാനും ഐ എസും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട് എന്നാണ് പിന്നീടു വന്ന സൂചനകള്‍. ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്ക് ആണ് ഇവര്‍ക്കിടയിലെ ഇടനിലക്കാര്‍. പാക്കിസ്താനുമായി വളരെ അടുപ്പമുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് ഒരേ സമയം താലിബാനുമായും അവരുടെ ശത്രുക്കളായ ഐ എസ് ഖൊറാസാന്‍ ഗ്രൂപ്പുമായും ബന്ധം പുലര്‍ത്തുന്നു എന്ന വിവരമാണ് പുറത്തുവന്നത്.
അതിനു പിന്നാലെയാണ്, ന്യൂയോര്‍ക്ക് ടൈംസ് പുതിയ വിവരം പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലെ സുരക്ഷയുടെ പൂര്‍ണ്ണചുമതല ചുമതല വഹിക്കുന്നത് ഹഖാനി നെറ്റ്വര്‍ക്കിന്റെ മേധാവി ഖലീല്‍ ഹഖാനിയാണ്!
ആരാണ് ഇയാള്‍? ഖലീല്‍ ഹഖാനി താലിബാന്റെ ആരാണ്?