ഹാമർഫെസ്റ്റ്, നോര്‍വേ: ലോകത്തിലെ ഏറ്റവും വടക്കുഭാഗത്തുള്ള നഗരങ്ങളിലൊന്നാണ് ഹാമർഫെസ്റ്റ്, കൂടാതെ 8,000 -ത്തോളം ജനസംഖ്യയുള്ള വടക്കൻ നോർവേയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നുമാണ് ഇത്. യുനെസ്കോ ഇതിനെ ലോക പൈതൃക ഇടമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നഗരത്തിൽ രാവിലെ 12:43 -ന് സൂര്യൻ അസ്തമിക്കുകയും വെറും 40 മിനിറ്റ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഉദിക്കുകയും ചെയ്യുന്നു. സൗന്ദര്യത്തിന് നോർവേ ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണിത്. ഇത് മാത്രമല്ല, ഇവിടത്തെ ആളുകൾ ആരോഗ്യത്തെക്കുറിച്ച് വളരെ ബോധവാന്മാരാണ്. എന്നാൽ, ഈ സവിശേഷതകളിൽ നോർവേയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ പ്രകൃതി സൗന്ദര്യമാണ്. ഈ രാജ്യം ആർട്ടിക് സർക്കിളിനുള്ളിൽ വരുന്നു. മെയ് മുതൽ ജൂലൈ വരെ ഏകദേശം 76 ദിവസം ഇവിടെ സൂര്യൻ പൂർണമായും അസ്തമിക്കുന്നില്ല.
ഐസ്‍ലൻഡ്: ഗ്രേറ്റ് ബ്രിട്ടനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപും, കൊതുകുകളില്ലാത്ത രാജ്യവുമാണിത്. വേനൽക്കാലത്ത് ഐസ്‌ലൻഡിൽ രാത്രികൾ പ്രകാശമുള്ളതുമാണ്. ജൂൺ മാസത്തിൽ ഇവിടെ സൂര്യൻ അസ്തമിക്കുന്നില്ല. ആർട്ടിക് സർക്കിളിലെ ഗ്രിംസി ദ്വീപ്, അകുരേരി നഗരം എന്നിവ അർദ്ധരാത്രിയില്‍ സൂര്യനെ കാണാൻ അനുയോജ്യമായ സ്ഥലങ്ങളാണ്.
കിരുണ: 19,000 ജനസംഖ്യയുള്ള സ്വീഡനിലെ വടക്കേ അറ്റത്തുള്ള നഗരമാണ് കിരുണ. മെയ് മുതൽ ഓഗസ്റ്റ് വരെ ഏകദേശം 100 ദിവസം ഇവിടെ സൂര്യൻ അസ്തമിക്കുന്നില്ല. കിരുണയിലെ ആർട്ട് നൊവൊ ചർച്ച് സ്വീഡനിലെത്തന്നെ ഏറ്റവും മനോഹരമായ വാസ്തുവിദ്യാ പതിപ്പായി കണക്കാക്കുന്നു.
നുനാവുട്ട്, കാനഡ: ആർട്ടിക് സർക്കിളിന് രണ്ട് ഡിഗ്രി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നുനാവുട്ട് കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ മൂവായിരത്തിലധികം ആളുകൾ താമസിക്കുന്ന നഗരമാണ്. ശൈത്യകാലത്ത് തുടർച്ചയായി 30 ദിവസത്തെ ഇരുട്ട് ഇവിടുത്തെ പ്രത്യേകതയാണ്. അതുപോലെ തന്നെ വേനല്‍ക്കാലത്ത് ഇരുപത്തിനാല് മണിക്കൂറും സൂര്യനുമുണ്ട്.
സെന്റ് പീറ്റേഴ്‌സ്ബർഗ്: 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള സെന്റ് പീറ്റേഴ്‌സ്ബർഗ് ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരമാണ്. ഇത്രയും ഉയർന്ന അക്ഷാംശത്തിലായതിനാല്‍ ഒന്നരമാസം ഇവിടെ സൂര്യന്‍ അസ്തമിക്കാറില്ല.
സ്വാൽബാർഡ്, നോർവേ: ധ്രുവക്കരടികളുടെ നാടാണ് ഇത്, 74° മുതൽ 82° വരെ വടക്ക് അക്ഷാംശത്തിൽ സ്ഥിതിചെയ്യുന്നു. മാത്രമല്ല, ഇവിടെ ഏപ്രിൽ പകുതി മുതൽ ജൂലൈ പകുതി വരെ സൂര്യൻ നാല് മാസത്തേക്ക് പൂർണമായും അസ്തമിക്കുന്നില്ല.