വസ്ത്രങ്ങള്‍ പണ്ടേ അലര്‍ജി; പത്തുവര്‍ഷമായി ഈ ദമ്പതികള്‍ ജീവിക്കുന്നത് നഗ്‌നരായി!
First Published | Aug 11, 2021, 1:09 PM ISTവൈദ്യുതിയില്ലാതെ, ടിവിയോ മറ്റ് ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആളുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സാങ്കേതിക വിദ്യയോടും, നാഗരികതയോടും മടുപ്പ് തോന്നുന്ന ഈ കൂട്ടര്‍ അതെല്ലാം ഉപേക്ഷിച്ച് പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിക്കുകയാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ ചിപ്പന്‍ഹാമില്‍ നിന്നുള്ള ജോണ്‍-ഹെലന്‍ ഡോണ്‍സണ്‍ ദമ്പതികള്‍ ഉപേക്ഷിച്ചത് ആധുനിക ജീവിത രീതി മാത്രമല്ല, വസ്ത്രങ്ങള്‍ കൂടിയാണ്. തുണിയുടുക്കാതെ ഈ ലോകത്ത് ജീവിക്കുന്നതിനെ പറ്റി ചിന്തിക്കാന്‍ സാധിക്കുമോ? ഒരു ശരാശരി മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് ആലോചിക്കാന്‍ കൂടി പ്രയാസമാണ്. എന്നാല്‍ പ്രകൃതിയില്‍ ജീവിക്കുമ്പോള്‍ പച്ചയായ മനുഷ്യനായി വേണം ജീവിക്കാനെന്നും, അവിടെ ഒന്നിന്റെയും മറ ആവശ്യമില്ലെന്നുമാണ് ഈ ദമ്പതികളുടെ വാദം. Photo credit: Paul Nicholls