അമേരിക്കയെ വിറപ്പിച്ച് ഐഡ, രണ്ട് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ, പത്തുലക്ഷത്തിലേറെ പേര്‍ ഇരുട്ടില്‍
First Published | Aug 30, 2021, 3:06 PM IST16 വര്‍ഷം മുമ്പ്, ഇതേ മാസം ഇതേ ദിവസങ്ങളിലാണ് അമേരിക്കയെ വിറപ്പിച്ച് കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ന്യൂ ഓര്‍ലിയന്‍സില്‍ വമ്പന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച ഈ ചുഴലിക്കാറ്റ് അമേരിക്കയിലെ മറ്റ് പ്രദേശങ്ങളെയും കടപുഴക്കി. 1800 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഓഗസ്തിലെ അവസാന ദിവസങ്ങളിലുണ്ടായ ദുരന്തത്തില്‍ 125 ബില്യന്‍ ഡോളര്‍ നാശനഷ്ടം ഉണ്ടായി.
ഇതിന്റെ ഓര്‍മ്മ ദിവസങ്ങളിലാണ്, ഇപ്പോള്‍ വിനാശകാരിയായ മറ്റൊരു ചുഴലിക്കാറ്റ് അമേരിക്കയില്‍ ആഞ്ഞടിക്കുന്നത്. ഐഡ അതിതീവ്ര ചുഴലിക്കാറ്റ്. അന്ന് ദുരന്തമുണ്ടായ അതേ മേഖലയിലാണ്, ഐഡ കാറ്റ് ആഞ്ഞടിക്കുന്നത്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞു വീശുന്ന കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നു. ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനങ്ങളിലാകെ വൈദ്യുതി നിലച്ചു. പത്തു ലക്ഷത്തിലേറെ പേര്‍ ഇരുട്ടിലാണെന്നും വൈദ്യുതി പുന'സ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നു. ലൂയിസിയാനയിലും മിസിസിപ്പിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.