Chauvet Cave: ചൗവെറ്റ് ഗുഹയിലെ കുതിരയുടെ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കം
First Published | Jan 19, 2022, 3:33 PM ISTതെക്കുകിഴക്കൻ ഫ്രാൻസിലെ (France) ആർഡെഷ് ഡിപ്പാർട്ട്‌മെന്‍റിലെ ചൗവെറ്റ്-പോണ്ട്-ഡി ആർക്ക് ഗുഹ (Chauvet-Pont-d'Arc Cave) ലോകത്തിലെ ഏറ്റവും മികച്ച ഗുഹാ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുള്ള ഒരു ഗുഹയാണ്. ഗുഹാചിത്രങ്ങളോടൊപ്പം തന്നെ അപ്പർ പാലിയോലിത്തിക്ക് ജീവിതത്തിന്‍റെ ചില തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഗോർജസ് ഡി എൽ ആർഡെഷെയിലെ ആർഡെഷെ നദിയുടെ സമീപത്തായി ചുണ്ണാമ്പുകല്ലിൽ വള്ളോൺ പോണ്ട് ഡി ആർക്ക് കമ്യൂണിന് സമീപമാണ് ഈ ഗുഹാമുഖം സ്ഥിതിചെയ്യുന്നത്. 1994 ഡിസംബർ 18-ന് കണ്ടെത്തിയ ഇത് ചരിത്രാതീതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കലാ സൈറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു, യുഎൻ സാംസ്കാരിക ഏജൻസിയായ യുനെസ്കോ ഇതിന് 2014 ജൂൺ 22-ന് ലോക പൈതൃക പദവി നൽകി. ഇവിടെ നിന്ന് ലഭിച്ച ഗുഹാ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. നാഷണല്‍ ജിയോഗ്രാഫിക്ക് വേണ്ടി സ്റ്റീഫന്‍ അല്‍വാരിസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.