'സിസ്റ്റൈൻ ചാപ്പലിന്‍റെ താക്കോൽ കൈവശം വയ്ക്കുകയും നിശബ്ദതയിൽ അതിന്‍റെ മഹത്വം അനുഭവിക്കുകയും ചെയ്യുന്നതിനേക്കാൾ പ്രത്യേക പദവി ലോകത്ത് ഉണ്ടെന്ന് എനിക്ക് ഉറപ്പില്ല. വളരെ നന്ദിയുണ്ട്. സോനോ അൽ സെർവിസിയോ ഡി റോമ.' എന്ന് ചാപ്പലില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് അദ്ദേഹം എഴുതി.
വത്തിക്കാൻ നഗരത്തിലെ അപ്പസ്തോലിക് കൊട്ടാരത്തിലെ ഒരു ചാപ്പലും പോപ്പിന്‍റെ ഔദ്യോഗിക വസതിയുമാണ് സിസ്റ്റൈൻ ചാപ്പൽ എന്ന് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ കാപ്പെല്ല മാഗ്ന ('വലിയ ചാപ്പൽ') എന്നറിയപ്പെട്ടിരുന്ന ചാപ്പലിന് 1473 നും 1481 നും ഇടയിൽ നിർമ്മിച്ച സിക്സ്റ്റസ് നാലാമൻ മാർപ്പാപ്പയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.
അന്നുമുതൽ, ചാപ്പൽ മാർപ്പാപ്പമാരുടെ പ്രവർത്തി സ്ഥലമായി ചാപ്പല്‍ മാറി. നിലവില്‍ ഇത് ഒരു പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്ന മാർപ്പാപ്പ കോൺക്ലേവിന്‍റെ സ്ഥലമാണ്. സിസ്റ്റൈൻ ചാപ്പലിന്‍റെ പ്രശസ്തി പ്രധാനമായും അതിനകത്ത് വരച്ചിരിക്കുന്ന ചിത്രങ്ങളുടെ കൂടി പ്രശസ്തിയാണ്. സിസ്റ്റൈൻ ചാപ്പൽ സീലിംഗുകളില്‍ മുഴുവനും ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. അതില്‍ മൈക്കലാഞ്ചലോയുടെ 'അവസാന വിധി'യും ഉണ്ട്.
1508-നും 1512-നും ഇടയിൽ, ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ രക്ഷാകർതൃത്വത്തിലാണ് മൈക്കലാഞ്ചലോ ചാപ്പലിന്‍റെ മേൽത്തട്ട് വരച്ചത്. പാശ്ചാത്യ കലയുടെ ഗതി മാറ്റിമറിച്ച ഈ പദ്ധതി മനുഷ്യ നാഗരികതയുടെ പ്രധാന കലാപരമായ നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ക്യാമറയുടെ ഫ്ലാഷ് ഉപയോഗിച്ച് ചിത്രമെടുക്കുന്നത് ചുമര്‍ചിത്രങ്ങളുടെ ആയുസ് കുറയ്ക്കുമെന്ന് കാരണത്താലാണ് ഇവിടെ ഫോട്ടോഗ്രഫി നിരോധിച്ചത്.
58 കാരനായ റസല്‍ ക്രോ ഇപ്പോൾ റോമിൽ 'ദി പോപ്സ് എക്സോർസിസ്റ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അതിനിടെയാണ് അദ്ദേഹം വത്തിക്കാൻ സന്ദർശിച്ചത്. അവിടെ നടത്തിയ ഒരു സ്വകാര്യ പര്യടനത്തിനിടെയാണ് ലോകപ്രശസ്ത ചാപ്പലിനുള്ളിൽ നിന്നുള്ള നിരവധി ഫോട്ടോകൾ അദ്ദേഹം പകര്‍ത്തിയത്. ക്യാമറ ഫ്ലാഷുകൾ കലാസൃഷ്ടിക്ക് കേടുപാടുകൾ വരുത്തുന്നത് തടയാൻ സിസ്റ്റൈൻ ചാപ്പലിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ല. അതിനാല്‍ റസ്സലിനെ പോലുള്ള സെലിബ്രിറ്റികള്‍ നിയമങ്ങൾ ലംഘിക്കുന്നുവെന്നും ചില നെറ്റിസെന്‍സ് പരാതിപ്പെട്ടു.
'ഇന്നലെ ഒരു കുടുംബമെന്ന നിലയിൽ വളരെ സവിശേഷമായ അനുഭവം. വത്തിക്കാൻ മ്യൂസിയത്തിലൂടെ തനിയെ നടക്കണം. അത്ഭുതകരം'. വത്തിക്കാനിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു. 'എന്‍റെ അമ്മ 20-ലധികം വർഷങ്ങൾക്ക് മുമ്പ് എന്‍റെ പിതാവിനൊപ്പം ഈ ഇടനാഴികളിലൂടെ ദിവസേന ഒഴുകിയെത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്കൊപ്പം നടന്നിരുന്നു.' അദ്ദേഹം തന്‍റെ ഓര്‍മ്മകളെ പങ്കുവച്ചു.
'ഞങ്ങൾ ബാൽക്കണിയിലേക്ക് നടന്നു, റോമിന്‍റെ ഗംഭീരമായ കാഴ്ച. വത്തിക്കാനില്‍ എവിടെയോ നിന്ന് സ്വിസ് ഗാർഡ് ബാൻഡ് റിഹേഴ്സൽ ചെയ്യുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു.' അദ്ദേഹം കുറിച്ചു. എന്നാല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അറിയിണ്ടിയിരുന്നത് മറ്റൊരു കാര്യമായിരുന്നു. 'ചാപ്പലിനുള്ളിൽ ഫോട്ടോയെടുക്കുന്നതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാൻ കഴിഞ്ഞു'വെന്ന്. പലരും ഈ ചോദ്യം ആവര്‍ത്തിച്ചു.
ഒരു ഉപയോക്താവ് എഴുതി: 'കഴിഞ്ഞ മാസം ഞാൻ അവിടെ ഉണ്ടായിരുന്നു, പക്ഷേ അത് വളരെ നിറഞ്ഞിരുന്നു, ഫോട്ടോകളൊന്നും അനുവദനീയമല്ല. ഞങ്ങൾ എല്ലാവരും ഗ്ലാഡിയേറ്റർമാരല്ലെന്ന് ഞാൻ കരുതുന്നു.' എന്ന്. 'സിസ്റ്റൈൻ ചാപ്പലിൽ ഫോട്ടോയെടുക്കാൻ നിങ്ങൾക്ക് പ്രത്യേക അനുമതി ലഭിച്ചോ?' എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. 'മറ്റുള്ള മനുഷ്യരെ അനുവദിക്കാത്തിടത്ത് നിങ്ങൾക്ക് ഫോട്ടോകൾ എടുക്കാം.' എന്ന് മറ്റൊരു ആരാധകന്‍ സങ്കടം പറഞ്ഞു.
അമാനുഷിക ത്രില്ലറായ ദി പോപ്‌സ് എക്സോർസിസ്റ്റിൽ ഭൂതങ്ങളോട് പോരാടുന്ന ഒരു പുരോഹിതന്‍റെ വേഷമാണ് റസ്സൽ അവതരിപ്പിക്കുന്നത്. ഇതിന്‍റെ ചിത്രീകരണത്തിനിടെയാണ് റസല്‍ ഈ പുരാത ആരാധനാലയം സന്ദര്‍ശിച്ചത്. അദ്ദേഹത്തോടൊപ്പം കാമുകി ബ്രിട്‌നി തെരിയോട്ട് (31), മക്കളായ ചാൾസ് (18), ടെന്നിസൺ (16) എന്നിവരുമുണ്ടായിരുന്നു.