താലിബാന്‍ പഴയ താലിബാനല്ല; എങ്കിലും പാഞ്ച്ഷീറിലെ പുലിക്കുട്ടികളെ തോല്‍പ്പിക്കാന്‍ അവര്‍ക്കാവുമോ?
First Published | Sep 3, 2021, 8:28 PM ISTപുതിയ സര്‍ക്കാര്‍ രൂപവല്‍കരിക്കാനുള്ള തിരക്കുകള്‍ക്കിടയിലും അഫ്ഗാനിസ്താനിന്റെ വടക്ക് ഭാഗത്ത് അസാധാരണമായൊരു യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മറ്റെല്ലാ പ്രവിശ്യകളും മുന്നില്‍ മുട്ടുകുത്തിയിട്ടും ചെറുത്തുനില്‍പ്പ് തുടരുന്ന പാഞ്ച്ഷിര്‍ താഴ്‌വരയെ കീഴ്‌പ്പെടുത്തുകയാണ് താലിബാന്റെ ഉദ്ദേശ്യം. താലിബാനു മുന്നില്‍ കീഴടങ്ങില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ദേശീയ പ്രതിരോധ മുന്നണിയുടെ നിയന്ത്രണത്തിലാണ് താഴ്‌വര. അവസാനത്തെ അമേരിക്കന്‍ സൈനികനും അഫ്ഗാന്‍ വിട്ട ദിവസം പുലര്‍ച്ചെ താലിബാന്‍ ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുന്നു. ഇരു സൈന്യങ്ങളും പരസ്പരം അവകാശവാദം ഉന്നയിക്കുന്നതല്ലാതെ, ഇവിടെനിന്നുള്ള വിവരങ്ങളൊന്നും പുറത്തുവരുന്നില്ല.
ഈ യുദ്ധം എത്രകാലം തുടരും? താലിബാനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാഞ്ച്ഷിറിലെ പുലിക്കുട്ടികള്‍ക്ക് കഴിയുമോ? അധിനിവേശങ്ങള്‍ക്കെതിരെ എക്കാലവും പൊരുതിജയിച്ചിട്ടുള്ള താഴ്‌വരയെ കീഴ്‌പ്പെടുത്താന്‍ താലിബാന് കഴിയുമോ?