നാട്ടുകാര്‍ക്ക് പട്ടിണി, കിമ്മിന് ആഡംബര ജീവിതം, ഉത്തര കൊറിയയിലെ രഹസ്യങ്ങള്‍!

First Published | Oct 11, 2021, 5:27 PM IST

ഉത്തര കൊറിയയ്ക്കും പരമാധികാരിയായ കിം ജോങ് ഉന്നിനും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ചാര ഏജന്‍സി ഉന്നതന്‍. ജീവന് ഭീഷണി വന്നതിനെ തുടര്‍ന്ന് ഉത്തര കൊറിയയില്‍നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മുന്‍ ചാരന്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 
ഉത്തരകൊറിയയുടെ ചാര ഏജന്‍സികളിലൊന്നില്‍ മൂന്ന് പതിറ്റാണ്ട് പ്രവര്‍ത്തിച്ച കിം കുക് സോങ് ആണ്,  ലോകത്തിന് വളരെ കുറിച്ചു മാത്രം അറിയുന്ന രാജ്യത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. 
 

ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. കടുത്ത ക്ഷാമത്തില്‍ കഴിയുന്ന രാജ്യത്ത് പട്ടിണി വളരെ കൂടുതലാണ്. എങ്കിലും പരമാധികാരിയായ കിം ജോങ് ഉന്നും കുടുംബവും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് കിം കുക് സോങ് അഭിമുഖത്തില്‍ പറയുന്നു. 
 

ആഡംബര വാഹനങ്ങള്‍, ആഡംബര വസതികള്‍, സുഖലോലുപ ജീവതം...ഇങ്ങനെയൊക്കെയാണ് കിമ്മിന്റെ ജീവിതമെന്നാണ് മുന്‍ ചാരനായ കിം കുക് സോങ് പറയുന്നത്. വിപ്ലവ ഫണ്ട് എന്ന പേരിലുള്ള ഫണ്ട് ഉപയോഗിച്ചാണ് കിമ്മിന്റെ ആഡംബരങ്ങളെന്നും അദ്ദേഹം പറയുന്നു. 


''രാജ്യത്തെ എല്ലാ സമ്പത്തിന്റെയും അവകാശം പരമാധികാരിക്കാണ്. അദ്ദേഹത്തിന് വേണ്ടിയുള്ള ഫണ്ടിന് വിപ്ലവ ഫണ്ട് എന്നാണ് പറയുക. ലോകമെങ്ങും മയക്കുമരുന്ന് വില്‍പ്പന നടത്തിയും അനധികൃതമായി ആയുധങ്ങള്‍ വിറ്റുമൊക്കെയാണ് ഈ ഫണ്ട് ഉണ്ടാക്കുന്നത്. ''

"അമേരിക്കയിലടക്കം മയക്കുമരുന്നുകള്‍ വില്‍ക്കുന്ന ഫണ്ട് കിമ്മിനാണ് പോവുന്നത്. ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്ന പണവും കിമ്മിനുള്ള വിപ്ലവ ഫണ്ടിലേക്കു പോവും.''-മുന്‍ ചാരന്‍ പറയുന്നു. 

ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. കടുത്ത ക്ഷാമത്തില്‍ കഴിയുന്ന രാജ്യത്ത് പട്ടിണി വളരെ കൂടുതലാണ്. എങ്കിലും പരമാധികാരിയായ കിം ജോങ് ഉന്നും കുടുംബവും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് കിം കുക് സോങ് അഭിമുഖത്തില്‍ പറയുന്നു. 
 


വര്‍ഷങ്ങളായി ഈ ഫണ്ട് ഉറപ്പാക്കാനുള്ള മേല്‍നോട്ടത്തിലായിരുന്നു ഞാന്‍. വിമര്‍ശകരെ കൊന്നൊടുക്കുക, രഹസ്യം ചോര്‍ത്തുക, മയക്കുമരുന്നു ലാബുകള്‍ നടത്തുക എന്നിങ്ങനെ പല പണികളും ഞാന്‍ ചെയ്തിട്ടുണ്ട് ''-മുന്‍ ചാരന്‍ പറയുന്നു. 

2014-ലാണ് ഇദ്ദേഹം കിമ്മിന്റെ ബദ്ധശത്രുവായ ദക്ഷിണ കൊറിയയില്‍ അഭയം തേടിയത്. ഏതു നിമിഷവും കൊല്ലപ്പെടുമെന്ന സാഹചര്യത്തെ തുടര്‍ന്നായിരുന്നു അത്. 

കിമ്മിന്റെ അമ്മാവനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇദ്ദേഹം അമ്മാവന്‍ ഹിറ്റ്‌ലിസ്റ്റിലായതോടെയാണ് ശത്രു പട്ടികയില്‍ വന്നത്. 

''പിതാവ് കിം ജോങ് ഇല്‍ അത്യാസന്ന നിലയിലാവും മുമ്പേ പിന്‍ഗാമിയായി കിം ജോങ് ഉന്‍ വരുമെന്ന് കേട്ടിരുന്നു. എന്നാല്‍, കിമ്മിന്റെ അമ്മാവന്‍ ജാങ് സോങ് തായിക് പിന്‍ഗാമിയാവുമെന്നായിരുന്നു പൊതുവേ ഉള്ള വിശ്വാസം. എന്നാല്‍ പിതാവ് മരിച്ചപാടെ കിം തന്നെ അധികാരത്തിലെത്തി.''


''അധികാരത്തിലെത്തിയതോടെ അമ്മാവനെ ഇല്ലാതാക്കാന്‍ കിം തീരുമാനിച്ചു. 2011-ല്‍ അമ്മാവന്‍ ഉള്‍പ്പടെയുള്ള ശത്രുക്കളുടെ പട്ടിക കിം തയ്യാറാക്കി. അമ്മാവനുമായി അടുപ്പമുള്ള ഞാനും കിമ്മിന്റെ ശത്രു പട്ടികയില്‍ ഉണ്ടായിരുന്നു എന്നു ഞാനറിഞ്ഞു.'' 


''അമേരിക്കയില്‍ മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സ്വന്തം അമ്മാവെന കിം വധിച്ചുവെന്ന വിവരമറിഞ്ഞത്.  നാട്ടിലേക്ക് തിരിച്ചു പോയാല്‍ ഞാനും കൊല്ലപ്പെടുമെന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ്, ഞാന്‍ ശത്രുരാജ്യത്ത് അഭയം തേടാന്‍ തീരുമാനിച്ചത്.'' 
 


എങ്ങനെയാണ് ഉത്തര കൊറിയ ജീവിച്ചുപോവുന്നത് എന്ന് ഇദ്ദേഹം ബിസിയോട് പറഞ്ഞു. രാജ്യത്ത് അനേകം മയക്കുമരുന്ന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

കിമ്മിന്റെ ഉത്തരവോടെയാണ് വില കൂടിയ മയക്കുമരുന്നുകള്‍ ഇവിടെ ഉണ്ടാക്കുന്നത്. ഇവ വിദേശത്തേക്ക് എത്തിക്കുന്നതും വില്‍പ്പന നടത്തുന്നതും ചാര സംഘടനകളുടെ കൂടി പണിയാണ്. 


''മൂന്ന് വിദേശികളുമായി ചേര്‍ന്ന് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് മയക്കുമരുന്ന് ലാബ് നടത്തിയിരുന്നതായി ഇദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ മയക്കു മരുന്ന് വിറ്റ പണം സ്യൂട്ട് കേസിലാക്കി എത്രയോ തവണ രാജ്യത്തേക്ക് മടങ്ങിയിരുന്നതായും ഇദ്ദേഹം പറഞ്ഞു.'' 


കടുത്ത ഭക്ഷ്യ ക്ഷാമം പതിവായ ഉത്തര കൊറിയയില്‍ ജനങ്ങള്‍ ഭീകരമായ പട്ടിണിയിലൂടെയാണ് കടന്നുപോവുന്നത്. മുണ്ടുമുറുക്കിയുടുക്കാനാണ് കിം രാജ്യത്തെ ഉപദേശിക്കാറുള്ളത്. ക്ഷാമം നേരിടാന്‍ ഫണ്ട് ഉണ്ടാക്കാനായി മയക്കുമരുന്ന് വില്‍ക്കാന്‍ കിം ഉത്തരവിടാറുണ്ട് എന്ന് ഇദ്ദേഹം പറയുന്നു.
 

ദരിദ്ര രാജ്യങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണെങ്കിലും സൈനിക ആവശ്യങ്ങള്‍ക്ക് വന്‍തുകയാണ് ഉത്തര കൊറിയ ഉപയോഗിക്കുന്നത്. എന്നാല്‍, ഉത്തര കൊറിയയില്‍ ഭക്ഷണമില്ലാതെ വലയുന്ന ആയിരങ്ങള്‍ പുല്ലു പറിച്ച് കഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 


ഇറാനുമായി ഉത്തര കൊറിയ നിരന്തരം ആയുധക്കച്ചവടം നടത്തുന്നതായി ഇദ്ദേഹം പറയുന്നു. ചെറിയ ആയുധങ്ങളും വലിയ ആയുധങ്ങളും ഇറാന് വില്‍ക്കുന്നുണ്ട്. അവയുടെ മേല്‍നോട്ടം നടത്തുന്നതും രഹസ്യന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരാണ്. 

സിറിയ അടക്കമുള്ള രാജ്യങ്ങളിലെ വിമതര്‍ക്കും ഉത്തര കൊറിയ ആയുധം വില്‍ക്കുന്നുണ്ട്. ആയുധ നിര്‍മാണത്തില്‍ അഗ്രഗണ്യരാണ് ഉത്തര കൊറിയ.

ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. കടുത്ത ക്ഷാമത്തില്‍ കഴിയുന്ന രാജ്യത്ത് പട്ടിണി വളരെ കൂടുതലാണ്. എങ്കിലും പരമാധികാരിയായ കിം ജോങ് ഉന്നും കുടുംബവും ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് കിം കുക് സോങ് അഭിമുഖത്തില്‍ പറയുന്നു. 
 


ലോകത്തിലെ ഏറ്റവും ശക്തമായ ഹാക്കര്‍മാരുടെ സംഘങ്ങള്‍ ഉത്തര കൊറിയയില്‍ പ്രവര്‍ത്തിക്കുന്നതായി ഇദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. 

കിമ്മിന്റെ പിതാവായ കിം ജോങ് ഇല്‍ ഉത്തര കൊറിയയില്‍  80-കളില്‍ തന്നെ സൈബര്‍ ആര്‍മിക്ക് രൂപം നല്‍കിയിരുന്നു.


കിം ജോങ് ഇല്ലിന്റെ നിര്‍ദേശ പ്രകാരം മൊറന്‍ബോങ് സര്‍വകലാശാല രാജ്യത്താകെ നിന്നും തെരഞ്ഞെടുത്തവര്‍ക്കായി ആറു വര്‍ഷത്തെ പ്രത്യേക പരിശീലനം നല്‍കി. ഹാക്കര്‍മാരെ വളര്‍ത്തിയെടുക്കുന്ന യൂനിറ്റുകള്‍ വൈകാതെ സാര്‍വത്രികമായി. 
 


''ആറായിരം പേര്‍ അടങ്ങുന്ന അതി ശക്തമായ ഹാക്കര്‍മാരുടെ സംഘം ഉത്തരകൊറിയയില്‍ പ്രവര്‍ത്തിക്കുന്നതായി ഇദ്ദേഹം പറയുന്നു. 

''കിമ്മിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇത്. അദ്ദേഹവുമായി അവര്‍ക്ക് നേരിട്ടുള്ള ബന്ധമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്താണ് ഹാക്കര്‍മാരുടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്''

ലോകമെങ്ങും നടക്കുന്ന പല സൈബര്‍ ആക്രമണങ്ങള്‍ക്കും പിറകില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ആണെന്ന് നേരത്തെ 
റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിശക്തമായ സൈബര്‍ ആര്‍മിയെ ചാരപ്പണി അടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 


ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത് സര്‍വീസസ് അടക്കമുള്ള വിവിധ ഏജന്‍സികള്‍ക്കു നേരെ നടന്ന സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കാര്‍മാരായ ലസാറസ് ഗ്രൂപ്പ് ആണെന്ന് ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞിരുന്നു. 

2014-ല്‍ സോണി പികചേഴ്‌സിന് എതിരായി നടന്ന സൈബറാക്രമണത്തിനു പിന്നിലും ഉത്തരകൊറിയന്‍ ഹാക്കാര്‍മാരായ ലസാറസ് ഗ്രൂപ്പ്  ആണെന്ന്  തെളിഞ്ഞിരുന്നു. 
 

Latest Videos

click me!