ആനയും അണ്ണാനും; യുദ്ധഭൂമിയില്‍ റഷ്യയ്ക്കു മുന്നില്‍ യുക്രൈന്‍ എന്താവും?
First Published | Feb 24, 2022, 2:44 PM ISTലോകത്തെ രണ്ടാമത്തെ വമ്പന്‍ സൈനിക ശക്തിയായ റഷ്യ ലോകത്തെ ഇരുപത്തി രണ്ടാമത്തെ സൈനിക ശക്തിയായ തങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ആക്രമിക്കുമ്പോള്‍, എന്തു വിലകൊടുത്തും അതിനെ ചെറുക്കുമെന്ന പ്രഖ്യാപനത്തിലാണ് യുക്രൈന്‍. എന്നാല്‍, യുദ്ധക്കളത്തില്‍ എത്തുമ്പോള്‍ കാര്യം മാറും. ആയുധബലത്തിലും യുദ്ധതന്ത്രങ്ങളിലും അത്യന്തം അപകടകാരികളായ ഒരു രാജ്യം താരതമ്യേന ചെറിയ, ശക്തി കുറഞ്ഞ രാജ്യത്തെ ആക്രമിക്കുമ്പോള്‍, ഒട്ടും എളുപ്പമല്ല പിടിച്ചുനില്‍ക്കാന്‍. ഇരു രാജ്യങ്ങളുടെയും സൈനിക, ആയുധശേഷികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.