Colombia decriminalised abortions : കൊളംബിയയിലും ഗർഭഛിദ്രം നിയമവിധേയമാകും, ചരിത്രനേട്ടമെന്ന് ആക്ടിവിസ്റ്റുകൾ
First Published | Feb 23, 2022, 11:16 AM ISTഗർഭിണികൾ ആദ്യ 24 ആഴ്ചകൾക്കുള്ളിൽ ഗർഭഛിദ്രം(Abortions) നടത്തുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് കൊളംബിയ(Colombia)യിലെ ഭരണഘടനാ കോടതി. പുതിയ നിയമങ്ങൾ പ്രകാരം, ആ സമയപരിധിക്കുള്ളിൽ ഗർഭച്ഛിദ്രം നടത്തിയാൽ കുറ്റം ചുമത്തപ്പെടില്ല. 2006 മുതൽ, കൊളംബിയയിൽ ബലാത്സംഗത്തിൽ ഗർഭിണിയായാലോ, അല്ലെങ്കിൽ സ്ത്രീയുടെ ജീവൻ അപകടത്തിലാകുമ്പോഴോ, പൂർണമായും ഗർഭധാരണം പ്രായോഗികമല്ലെങ്കിലോ ഗർഭഛിദ്രം അനുവദിച്ചിട്ടുണ്ട്.