കൊടും ചൂട്, കൊടും തണുപ്പ്, കൊടും മഴ, ലോകം നടക്കുന്നതെങ്ങോട്ട്? കാണാം ചിത്രങ്ങൾ

First Published | Jul 19, 2021, 11:45 AM IST

കാലാവസ്ഥാ വ്യതിയാനം ലോകത്തെ ആകെ പിടിച്ചു കുലുക്കുകയാണ്. സാധാരണ കാലാവസ്ഥ എന്നത് വെറും ഓര്‍മ്മ മാത്രമായ അവസ്ഥയാണ്. കൊടും ചൂടും കൊടും ശൈത്യവും കൊടും മഴയുമെല്ലാം സാധാരാണമായിരിക്കുന്ന കാലത്തിലേക്കാണ് നാം നടന്നു കൊണ്ടിരിക്കുന്നത്. മനുഷ്യന്‍റെ വിവേകരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഇതിന് വളം വച്ചുകൊടുത്തുവെന്നത് ഇനിയും നാം വിസ്മരിച്ചു കൂടാ. ഈ അവസ്ഥ തുടര്‍ന്നാല്‍ മനുഷ്യരടങ്ങുന്ന ജീവജാലങ്ങള്‍ വലിയ അപകടങ്ങളിലേക്കെത്തും. ആവാസവ്യവസ്ഥകള്‍ താറുമാറാകുന്ന കാഴ്ച ആമസോണ്‍ വനാന്തരങ്ങളില്‍ തന്നെ നാം കണ്ടതാണ്. 'ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന ആമസോണ്‍ ഭൂരിഭാഗവും കയ്യേറപ്പെട്ടു. ഇങ്ങനെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് വര്‍ധിക്കുന്നുണ്ട്. കാലാവസ്ഥയിലെ വലിയ മാറ്റങ്ങളെ കാണിക്കുന്ന ചില ചിത്രങ്ങളിതാ. 

ക്രിസ്റ്റോഫ് കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തുടനീളം കനത്ത മഴ പെയ്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പടിഞ്ഞാറ് ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വീടുകളുടെ പുറത്ത് നിർത്തിയിട്ടിരുന്ന കാറ് വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത് ചിത്രത്തില്‍ കാണാം. (Photograph: Oli ScarffAFPGetty Images)
ലോസ് ഏൻജലസിലെ പസഫിക്ക് പാലിസേഡ്‌സ് ഏരിയയിലെ തീയില്‍ നിന്നും ഉയരുന്ന പുകയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഒരാള്‍. ഇവിടെ ഒരാള്‍ നടത്തിയ തീവയ്പ്പില്‍ 800 ഏക്കറോളം കത്തിനശിച്ചുവെന്നാണ് കണക്ക്. (Photograph: Patrick T FallonAFPGetty Images)

40 ഡിഗ്രി സെല്‍ഷ്യയിൽ കൂടുതലുള്ള ചൂടില്‍ നിന്ന് രക്ഷപ്പെടാൻ പോർട്ട്‌ലാൻഡ് നിവാസികൾ ‘കൂളിംഗ് സെന്റർ’ -ലിരിക്കുന്ന കാഴ്ച. (Photograph: Nathan HowardGetty Images)
പടിഞ്ഞാറൻ യൂറോപ്പിലുടനീളം കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം ഒരിടത്ത് കാറുകൾ കുന്നുകൂടിയിരിക്കുന്ന കാഴ്ച. (Photograph: François WalschaertsAFPGetty Images)
പ്രദേശത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് പാളം തെറ്റിയ വണ്ടിയുടെ സമീപത്ത് നിൽക്കുന്ന റെയിൽവേ തൊഴിലാളികൾ. ബെല്‍ജിയത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ്. (Photograph: John ThysAFPGetty Images)
ബോറിസോവ്സ്കി കുളത്തിലെ വെള്ളത്തിൽ സ്ത്രീകൾ കുതിരകളെ തണുക്കാന്‍ നിര്‍ത്തിയിരിക്കുന്നു. (Photograph: AFPGetty Images)
ധാക്കയിലെ തെരുവില്‍ നിന്നുള്ള കാഴ്ച. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലൂടെ ആളുകളുമായി കടന്നുപോകുന്ന റിക്ഷ. (Photograph: Munir Uz ZamanAFPGetty Images)
ടൌട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാഴ്ച. മുംബൈയില്‍ നിന്നുമാണ് ചിത്രം. (Photograph: AFPGetty Images)
ടൌട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗോവയിലെ മര്‍ഗാവോയില്‍ നിലം പതിച്ച മരങ്ങള്‍ മാറ്റുന്നു. (Photograph: National Disaster Response ForceAFPGetty Images)
അറ്റാമിയിലെ മണ്ണിടിച്ചിലിന് ചുറ്റുമുള്ള സ്ഥലത്ത് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഡോഗുമായി പരിശോധന നടത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ. (Photograph: Yuichi YamazakiGetty Images)
നിരവധി ചെക്ക് ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് കേടായ മേൽക്കൂരയിൽ രണ്ടുപേർ വൃത്തിയാക്കാന്‍ ഇരിക്കുന്നു. (Photograph: Michal ČížekAFPGetty Images)
പതിറ്റാണ്ടുകള്‍ക്കിടയില്‍ സൈപ്രസ് ദ്വീപിലുണ്ടായ ഏറ്റവും വലിയ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുന്ന ഒരു അഗ്നിശമന സേനാംഗം. (Photograph: AFPGetty Images)
ഇന്തോനേഷ്യന്‍ തലസ്ഥാനത്തിന്റെ നിരവധി പ്രദേശങ്ങളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 1,300 -ൽ അധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. (Photograph: Ed WrayGetty Images)
അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീയെ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നു. തുര്‍ക്കിയില്‍ നിന്നുമുള്ള കാഴ്ച. (Photograph: Anadolu AgencyGetty Images)
മണല്‍ക്കാറ്റിനിടയിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീ. ചെനയിലെ ബെയ്ജിംഗില്‍ നിന്നുള്ള കാഴ്ച. (Photograph: Kevin FrayerGetty Images)

Latest Videos

click me!