നൂറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ബ്രൂസ് ബീച്ച് യഥാര്‍ത്ഥ ഉടമസ്ഥരിലേക്ക്
First Published | Jun 30, 2022, 10:43 AM ISTനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1912 ല്‍ അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ വംശീയ പ്രശ്നങ്ങള്‍ ശക്തമായിരുന്ന കാലത്ത് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് സ്വസ്ഥമായി കടലില്‍ കുളിക്കാനായി ചാൾസ് ബ്രൂസ്, വില്ല ബ്രൂസ് (Willa and Charles Bruce) ദമ്പതികള്‍ ഒരു ബീച്ച് റിസോര്‍ട്ട് വാങ്ങി. ഇതോടെ റിസോട്ടില്‍ കറുത്ത വംശജരുടെ വന്‍ തിരക്കനുഭവപ്പെട്ടു. എന്നാല്‍, മാന്‍ഹട്ടന്‍ നഗരത്തിന് സമീപത്തെ ആ മനോഹര ബീച്ച് പ്രദേശിക കൗണ്‍സില്‍ തങ്ങളുടെ പ്രത്യേക അധികാരമുപയോഗിച്ച് , റിസോട്ടിനെ ഒരു പൊതു പാർക്കായി മാറ്റാനെന്ന കാരണം പറഞ്ഞ് 1929 ല്‍ പിടിച്ചെടുത്തു. പിന്നീട് അനേകം തിരകള്‍ ആ തീരം തല്ലി കടന്ന് പോയി. അതിനിടെ കൗണ്‍സില്‍ തങ്ങളുടെ ഉദ്ദേശത്തില്‍ നിന്നും പിന്നോട്ട് പോയി. ജനം സംഘടിച്ചു. ബ്രൂസ് ബീച്ചിന് വേണ്ടി സമരങ്ങളും റാലികളുമുണ്ടായി. ഒടുവില്‍ ഏതാണ്ട് നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത്, പ്രധാന ബീച്ച് ഫ്രണ്ട് റിസോർട്ട് അതിന്‍റെ യഥാര്‍ത്ഥ ഉടമകളുടെ പിന്‍മുറക്കാര്‍ക്ക് തിരിച്ച് കൊടുത്തു.