ആൻഡിയൻ കോണ്ടർ അഥവാ ലോകത്തിലെ ഏറ്റവും വലിയ പക്ഷി

First Published | May 26, 2022, 4:25 PM IST


ടലിലും കരയിലെയും ഏറ്റവും വലിയ ജീവി നീലത്തിമിംഗലമാണ്. കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. എന്നാല്‍ ആകാശം ഭരിക്കുന്നത് കഴുകനാണ് (Vulture). 18-ാം നൂറ്റാണ്ടിന്‍റെ അവസാനം വരെ കണ്ണൂര്‍ ജില്ലയിലെ വടകര, ഇടുക്കിയിലെ മൂന്നാര്‍ എന്നിവിടങ്ങളില്‍ കഴുകനെ കണ്ടതായി രേഖകളുണ്ട്. എന്നാല്‍, അടുത്തകാലത്തൊന്നും കേരളത്തില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അപ്പോള്‍ പറഞ്ഞു വരുന്ന കഴുകനേതാണന്നല്ലേ. അതാണ് ആന്‍ഡിയന്‍ കോണ്ടര്‍ (Andean Condor) അഥവാ ലോകത്തിലെ ഏറ്റവും വലിയ പക്ഷി. ഇവ ശവശരീരങ്ങളും മലിനപദാര്‍ത്ഥങ്ങളും തിന്നു ജീവിക്കുന്നു. കാണാന്‍ വലിയ ഭംഗിയൊന്നുമില്ലാത്ത ഇവ പല വര്‍ഗ്ഗങ്ങളുണ്ട്. വളരെ ഉയരത്തില്‍ പറക്കാനും വളരെ അകലെയുള്ളത് കാണാനും കാണാനുമുള്ള കഴിവും ഇവയ്ക്ക് സ്വന്തം. ചുട്ടിക്കഴുകന്‍, കാതിലക്കഴുകന്‍, തോട്ടിക്കഴുകന്‍, എന്നിവങ്ങനെ പല ഇനങ്ങള്‍. 

ശവശരീരമാണ് ഇവയുടെ പ്രധാനഭക്ഷണം. ആസ്ട്രേലിയ, അന്‍റാർട്ടിക്ക എന്നീ രണ്ട് ഭൂഖണ്ഡങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും ഇവയെ കാണപ്പെടുന്നു. ലോകത്ത് ഒരേപോലെ പരിണാമം പ്രാപിച്ച രണ്ടു തരം കഴുകന്മാരാണ് ഉള്ളത്. കാലിഫോർണിയയിലും ആൻഡീസ് പർവതങ്ങളിലും തൊട്ടടുത്തുള്ള പസഫിക് തീരങ്ങളിലും കാണപ്പെടുന്നവയെ പുതു ലോക കഴുകന്മാർ (New world Vultures) എന്നും, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഉള്ളവ പഴയ ലോക കഴുകന്മാർ (Old World Vultures) എന്നും അറിയപ്പെടുന്നു.

ന്യൂ വേൾഡ് വുൾച്ചർ കുടുംബമായ ആന്‍ഡിയന്‍ കോണ്ടര്‍ എന്ന ഈ കഴുകനെ കാണാന്‍ നിങ്ങള്‍ തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവരെ പോകേണ്ടിവരും. പെറുവിന്‍റെ പടിഞ്ഞാറന്‍ തീരത്തെ അതിദുര്‍ഘമായ മലനിരകള്‍ നിറഞ്ഞ കോള്‍ക്ക കാന്യോണിലാണ് (Colca Canyon) ഇവ ഇപ്പോഴുള്ളത്. ആൻഡിയൻ കോണ്ടര്‍ ചിറകൊന്ന് വിരിച്ചാല്‍ 3 മീറ്ററിലധികം  (10 അടി) നീളമുണ്ടാകും.  ഭാരമാകട്ടെ 15 കിലോയോളം (33 പൗണ്ട്) വരും. 


ജന്തുലോകത്തിലെ മറ്റുജീവികൾക്ക് ഇടയിൽ ഏറ്റവും ശക്തമാണ് കഴുകൻ കണ്ണ്. കാഴ്ചശക്തി ശരാശരി മനുഷ്യനേക്കാൾ 4 മുതൽ 8 മടങ്ങ് ശക്തമാണെന്ന് കണക്കാക്കുന്നു. കാഴ്ച ശക്തിയുടെ ബലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഇരപിടിക്കുന്ന പക്ഷിയായാണ് ഇവയെ കണക്കാക്കുന്നത്.  3.2 കിലോമീറ്റർ അകലെയുള്ള ഒരു മുയലിനെ കണ്ടെത്താൻ വരെ ഇവയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. കഴുത്തിന്‍റെ ചുവട്ടിൽ വെളുത്ത തൂവലുകളുള്ള കറുത്ത ചിറകുള്ള ചുവന്ന തലയോട് കൂടിയവയാണിവ.  പ്രത്യേകിച്ച് ആൺ പക്ഷികളിൽ, ചിറകുകളിൽ വലിയ വെളുത്ത പാടുകൾ കാണാം. 

തലയും കഴുത്തും ഏതാണ്ട് തൂവലുകളില്ലാത്തതും മങ്ങിയ ചുവപ്പ് നിറവുമാണ്. എന്നാല്‍ പക്ഷിയുടെ വൈകാരിക അവസ്ഥയ്ക്കനുസരിച്ച് അവയുടെ നിറം മാറും. പുരുഷ പക്ഷികളുടെ കഴുത്തിൽ ഒരു വാട്ടലും തലയുടെ കിരീടത്തിൽ വലിയ, കടും ചുവപ്പ് പൂവും ഉണ്ട്. പെൺ കോണ്ടർ ആണിനേക്കാൾ ചെറുതാണ്. സാധാരണ ഇരപിടിയൻ പക്ഷികൾക്കിടയിലെ നിയമത്തിന് ഇതൊരപവാദമാണ്. 

5,000 മീറ്റർ (16,000 അടി) വരെ ഉയരത്തിൽ കൂടുകൾ കൂട്ടുന്ന ഇവ സാധാരണയായി മനുഷ്യന് എത്തിച്ചേരാനാകാത്ത പാറക്കെട്ടുകളിലാണ് താമസിക്കുക. ഒന്നോ രണ്ടോ മുട്ടകളാണ് സാധാരണയായി ഇടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷികളിൽ ഒന്നാണിത്. ചില സന്ദർഭങ്ങളിൽ 70 വർഷത്തിലധികമാണ് ഇവയുടെ ആയുസ്. ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു എന്നീ രാജ്യങ്ങളുടെ ദേശീയ ചിഹ്നമാണ് ആൻഡിയൻ കോണ്ടർ. ഇന്ത്യയില്‍ രാമായണത്തിലെന്ന പോലെ ലോകത്തിലെ പല ഇതിഹാസങ്ങളിലും പുരണങ്ങളിലും നാടോടിക്കഥകളിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു. '

Latest Videos

click me!