തോക്ക് ചൂണ്ടിയുള്ള കവര്‍ച്ചെക്കിടെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന യുവാവ്; സമൂഹമാധ്യമത്തില്‍ തരംഗമായി ചിത്രങ്ങള്‍

First Published | Jun 29, 2021, 2:51 PM IST

ക്ഷണം കഴിക്കുന്നതിനിടെ റസ്റ്റോറന്‍റ് കൊള്ളയടിക്കാന്‍ ആയുധധാരികളായ ഒരു സംഘമെത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യും ? വെറെന്ത് ചെയ്യാന്‍ സാഷ്ടാംഗം കീഴടങ്ങുകയല്ലാതെ എന്നാണ് നിങ്ങള്‍ ആലോചിച്ചതെങ്കില്‍, യൂറോപ്പിലടക്കമുള്ള സമൂഹമാധ്യമത്തില്‍ തരംഗമായ വീഡിയോയിലെ യുവാവ് ചെയ്ത് നേരെ തിരിച്ച്. അയാള്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് തുടരുകയായിരുന്നു. വീഡിയോയില്‍ ചിലര്‍ സംസാരിച്ച് നില്‍ക്കുകയും മറ്റ് ചിലര്‍ ഭക്ഷണം കഴിക്കുകയുമായിരുന്നു. 

ഹെല്‍മറ്റ് ധരിച്ച് റസ്റ്റോറന്‍റിലേക്ക് എത്തിയ ആള്‍ തോക്ക് ചൂണ്ടി ആളുകളോട് കൈയിലുള്ളതെല്ലാം എടുക്കാന്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ റസ്റ്റോറന്‍റിലുണ്ടായിരുന്നവരില്‍ ചിലര്‍ പുറത്തേക്ക് പോയി മറ്റുള്ളവര്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഒളിപ്പിച്ച് വയ്ക്കുന്നതും വീഡിയോയില്‍ കാണാം.

ഈ സമയം ഒരു യുവാവും അദ്ദേഹത്തിനടുത്തായി ഒരു യുവതിയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. മോഷ്ടാവ് യുവാവിന്‍റെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു. ശേഷം കൌണ്ടറില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ഇയാള്‍ മറ്റുള്ളവരോടും സാധനങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവിന്‍റെ കൂട്ടുകാരിയുടെ മാല പൊട്ടിക്കാന്‍ പോകുന്നതിനിടെ കോഴിക്കാല് ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്ന യുവാവ് മോഷ്ടാവിന് തന്‍റെ മോബൈല്‍ ഫോണ്‍ നല്‍കി. ഫോണ്‍ വാങ്ങിയ അക്രമി, യുവതിയുടെ കഴുത്തിലിരുന്ന മാലയും പൊട്ടിച്ചെടുത്തു.
യുവതിയും മൊബൈല്‍ നീട്ടിയെങ്കിലും അക്രമി അത് വാങ്ങിയില്ല. തുടര്‍ന്ന് കൌണ്ടറിലെത്തിയ അക്രമി കൌണ്ടലിരുന്നയാള്‍ നീട്ടിയ പണവും വാങ്ങി സ്ഥലം വിട്ടു.
അക്രമി പുറത്ത് പോയതിന് ശേഷം കോഴിയുടെ ചിറകിന്‍റെ കക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവ് കാര്യങ്ങള്‍ ശ്രദ്ധിച്ചത്.
അതിനിടെ നടന്നതെല്ലാം തികച്ചും യാന്ത്രികമായ കാര്യങ്ങളാണെന്ന് തോന്നും വിധമായിരുന്നു യുവാവിന്‍റെ പ്രവര്‍ത്തികള്‍. എന്നാല്‍ ഏത് രാജ്യത്തെ റസ്റ്റോറന്‍റിലാണ് കവര്‍ച്ച നടന്നതെന്ന് അറിയില്ല.
സിസിടിവി ദൃശ്യങ്ങളില്‍ കൊള്ളക്കാരന്‍ തോക്ക് ചൂണ്ടിയപ്പോഴും അക്ഷോഭ്യനായി കോഴി കഴിക്കുന്ന യുവാവിന്‍റെ ധൈര്യത്തെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.
ജൂൺ 17 ന് വൈകുന്നേരം 09:44 നാണ് സിസിടിവി പകര്‍ത്തപ്പെട്ടത് 'ജ്യൂ' എന്നും ദൃശ്യങ്ങളിലുണ്ട്. അതായത് സ്പാനിഷില്‍ ജ്യൂ എന്നാല്‍ വ്യാഴാഴ്ച. സ്പാനിഷ് സംസാരിക്കുന്ന രാജ്യത്തെ ഏതേ റസ്റ്റോറന്‍റിലാണ് ഇത് നടന്നതെന്ന് കരുതുന്നു.
ടിന്‍ഡറില്‍ നിങ്ങളുമായി ബന്ധപ്പെടുന്നയാളിന് ഫോണ്‍ കൈമാറുന്നത്ര ലാഘവത്തിലാണ് അദ്ദേഹം ഫോണ്‍ മോഷ്ടാവിന് കൈമാറിയതെന്നായിരുന്നു ഒരാളുടെ കുറിപ്പ്.
“ഞാൻ ആരെയെങ്കിലും കൊള്ളയടിക്കുന്ന സമയത്ത് അവൻ ശാന്തനായി ഭക്ഷണം കഴിക്കുകയും ഒപ്പം എന്‍റെ ആജ്ഞകള്‍ അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍ ഞാനവനെ ഭയപ്പെടും" എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.
'കവർച്ചയ്ക്കിടെ എല്ലാവരും അവരുടെ ഭക്ഷണം ആസ്വദിക്കുന്നു, ഈ റെസ്റ്റോറന്‍റില്‍ ലോകത്തിലെ ഏറ്റവും മികച്ച ചിക്കൻ ഉണ്ടെന്ന് ഞാൻ കരുതുന്നു ... ആരുടെയെങ്കിലും കൈയില്‍ റെസ്റ്റോറെന്‍റിലെ വിലാസമുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്.
മോഷ്ടാവ് റസ്റ്റോറന്‍റ് വിട്ട് പോയതിന് ശേഷം അയാളെ ശ്രദ്ധിക്കുന്ന യുവാവ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!