ആഴക്കടലിലെ സൈനിക മ്യൂസിയം; നീന്താം ടാങ്കുകള്‍ക്കൊപ്പം
First Published | Jul 28, 2019, 12:44 PM ISTഅക്വാബാ(ജോര്‍ദ്ദാന്‍): മിലിട്ടറി ടാങ്കുകളും കോംപാക്ട് ഹെലികോപറ്ററും വിമാനങ്ങളെ വെടിവച്ചിടുന്ന ആന്‍റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍ക്കുമൊപ്പം കടലില്‍ നീന്തിനടക്കാന്‍ ആഗ്രഹമുണ്ടോ? അതിസാഹസികരെ ലക്ഷ്യമാക്കി കടലിനടിയില്‍ സൈനിക മ്യൂസിയം തുടങ്ങിയിരിക്കുകയാണ് ജോര്‍ദ്ദാന്‍. ചെങ്കടലിലാണ് മ്യൂസിയം ഒരുങ്ങിയിരിക്കുന്നത്. പല കാലഘട്ടങ്ങളിലായി ജോര്‍ദ്ദാന്‍ സൈന്യം ഉപയോഗിച്ചതിന് ശേഷം ഡീ കമ്മീഷന്‍ ചെയ്ത് ആയുധങ്ങളുമായാണ് കടലിനടിയിലെ ഈ മ്യൂസിയമുള്ളത്. മീനുകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നതിനൊപ്പം കടലിനടിയില്‍ പ്രത്യേക രീതിയില്‍ സജീകരിച്ചിട്ടുള്ള ഈ ആയുധങ്ങളെ സഞ്ചാരികള്‍ക്ക് തൊട്ടും തലോടിയും അകത്ത് കയറിയുമെല്ലാം ആസ്വദിക്കാം.