മൂന്നാം ദിവസവും മൂന്നാറില്‍ മഞ്ഞ് വീഴ്ച; സഞ്ചാരികളുടെ ഒഴുക്ക്

First Published | Jan 13, 2023, 3:08 PM IST

ഴിഞ്ഞ മൂന്ന് ദിവസമായി മൂന്നാര്‍, വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധം പുലര്‍കാലങ്ങളില്‍ മഞ്ഞ് മൂടിക്കിടക്കുകയാണ്. അര്‍ദ്ധരാത്രി കഴിയുന്നതോടെ തണുപ്പ് വര്‍ദ്ധിക്കുന്നു. പിന്നെ സൂര്യോദയത്തോട് കൂടിയെ തണുപ്പിന്‍റെ കാഠിന്യത്തില്‍ കുറവുണ്ടാകുന്നൊള്ളൂ. പലയിടങ്ങളിലും മൂന്നറിന്‍റെ സമൂപ ഗ്രാമങ്ങളില്‍ പുലര്‍ച്ചെ പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തുന്നത്.  സൈലന്റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. ഇത്തവണ തണുപ്പ് അല്പം വൈകിയാണ് എത്തിയതെന്ന് മൂന്നാറുകാരും പറയുന്നു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷെഫീഖ് മുഹമ്മദ്. 
 

സൈലന്റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും അതിശൈത്യം അനുഭവപ്പെട്ടുന്നത്. അതി രാവിലെ കുറച്ചു സമയത്തേക്ക് മാത്രമാണ് താപനില പൂജ്യത്തിന് താഴെയെത്തുന്നത്. അതേസമയം പകൽ താപനില 25- 28 ഡിഗ്രിവരെയാണ് സാധാരണയായി അനുഭവപ്പെടുന്നത്. 

മൂന്നാറിന്‍റെ മറ്റിടങ്ങളിലേക്കും അതിശൈത്യം വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. താപനില മൈനസിലെത്താനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. 

Latest Videos


വട്ടവടയിലും സമീപ പ്രദേശങ്ങളിലും ഇതിനകം അതിശൈത്യത്തിലേക്ക് കടന്നു. വരുംദിവസങ്ങളിൽ വട്ടവടടയില്‍ താപനില മൈനസിൽ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയിൽ മഞ്ഞുവീഴ്ചയും ശക്തമാകും. 

തണുപ്പ് വർധിച്ചതോടെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചു. ക്രിസ്മസ് - പുതുവത്സര അവധികള്‍ക്ക് വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അവധി ദിവസങ്ങള്‍ കഴിഞ്ഞതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു.

എന്നാല്‍, ഇതിനിടെ മൂന്നാറും സമീപ പ്രദേശങ്ങളും അതിശൈത്യത്തിലേക്ക് വീണതോടെ സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും ആരംഭിച്ചു. എസ്റ്റേറ്റ് മേഖലയിലെ പച്ചപ്പാര്‍ന്ന തെയില തോട്ടങ്ങള്‍ പുലര്‍കാലത്തെ നേര്‍ത്ത മഞ്ഞില്‍ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. സൂര്യോദയത്തിന് പിന്നാലെ ഈ മഞ്ഞ് ഉരുകി മാറും. 

ഡിസംബറില്‍ ശക്തമാകുന്ന തണുപ്പ് ജനുവരി മാസത്തോടെ അതിശൈത്യത്തിലേക്ക് നീങ്ങുന്നതാണ് മൂന്നാറിന്‍റെ പതിവ്. ഏതാണ്ട് 20 ദിവസത്തോളം ഈ അതിശൈത്യം മൂന്നാറിനെ മൂടും. 
 

click me!