സഞ്ചാരികളെ അകറ്റി ചൈനയിലെ ചില്ലു പാലങ്ങള്‍

First Published | Nov 5, 2019, 11:54 AM IST

ലോകമെങ്ങുമുള്ള സഞ്ചാരികൾക്ക് വ്യത്യസ്ത സാഹസികാനുഭവം സമ്മാനിച്ച ചൈനയിലെ ചില്ലുപാലങ്ങൾ അടച്ചു പൂട്ടാനൊരുങ്ങുന്നു. സുരക്ഷാഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് കമ്മ്യൂണിസ്റ്റ് ചൈന പാലങ്ങൾക്ക് അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ചൈനയിൽ ഏകദേശം 2300 ചില്ലുപാലങ്ങൾ ഉണ്ടെന്നാണ് കണക്ക്. വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ല് പാലങ്ങളിലെത്തുന്നത്. സഞ്ചാരികളെ ആകർഷിക്കാനുള്ള വക ഓരോ പാലങ്ങളിലും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കഴിവ് ഈ പാലങ്ങൾക്കുണ്ടെന്നാണ് നിർമാതാക്കളുടെ അവകാശവാദം. എന്നാൽ അടുത്തിടെയായി ചില്ലുപാലങ്ങളില്‍ അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെയാണ് അധികൃതർ പാലങ്ങൾ അടച്ച് പൂട്ടാൻ തീരുമാനിച്ചത്. നിലവിൽ ഹെബി പ്രവിശ്യയിലെ പാലങ്ങൾ മാത്രമാണ് അടച്ച് പൂട്ടുന്നതെങ്കിലും വൈകാതെ നിരോധനം രാജ്യം മൊത്തം പ്രാബല്യത്തിൽ വരാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കാണാം ചൈനയിലെ ചില്ല് പാലങ്ങള്‍. 

ചൈനയിലെ ഹെബി പ്രവിശ്യയിലുള്ള ചില്ലുപാലങ്ങളാണ് അടക്കുന്നത്. സഞ്ചാരികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചില്ലുപാലങ്ങള്‍ അടച്ച് പൂട്ടാനൊരുങ്ങി ചൈന. സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാണിച്ചാണ് തീരുമാനം. ചൈനയിലെ ഹെബി പ്രവിശ്യയിലുള്ള ചില്ലുപാലങ്ങളാണ് അടക്കുന്നത്.
യോഗ, വിവാഹ, ഗര്‍ഭകാലം എന്നുവേണ്ട 'ഫോട്ടോഷൂട്ടാണോ ? എങ്കില്‍ ഗ്ലാസ് പാലം തന്നെ' എന്നതിലേക്കുവരെ ചൈനയിലെ കാര്യങ്ങള്‍. ഒന്നും രണ്ടുമല്ല 2300 ചില്ലുപാലങ്ങളുടെ നാടാണ് ചൈന. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ ഗ്ലാസ് നിര്‍മ്മിത പാലം മധ്യ ചൈനയിലാണ്.

ത്രീ-ലേയേർഡ് സുതാര്യമായ ചില്ലിന്‍റെ 99 പാനുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 6 മീറ്റർ വീതിയുള്ള പാലം ഇസ്രായേലി ആർക്കിടെക്റ്റ് ഹൈം ദോട്ടൻ രൂപകൽപ്പന ചെയ്തതാണ്. അതിന്‍റെ വാസ്തുവിദ്യയ്ക്കും നിർമ്മാണത്തിനും ഇതിനകം ലോക റെക്കോർഡുകൾ സൃഷ്ടിച്ചതായി നിര്‍മ്മാണോദ്യോഗസ്ഥർ പറയുന്നു.
2018 ഡിസംബറിൽ പൂർത്തിയായ, 430 മീറ്റർ നീളമുള്ള ഈ ചില്ല് പാലം നിർമ്മിക്കാൻ 3.4 മില്യൺ ഡോളർ (2.6 മില്യൺ ഡോളർ) ചിലവായി. നിലത്ത് നിന്ന് 300 മീറ്റർ ഉയരത്തിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള സാഹസിക സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച ഇടങ്ങളായിരുന്നു ചില്ലുപാലങ്ങള്‍. അടുത്തിടെയായി ചില്ലുപാലങ്ങളില്‍ അപകടങ്ങളുണ്ടാവുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
ഭാവിയിലേക്കുള്ള അത്ഭുതങ്ങളായാണ് ചില്ലുപാലങ്ങള്‍ ചൈന നിര്‍മ്മിച്ചത്. എന്നാല്‍ സഞ്ചാരികളുടെ ആവശം ചോരുംമുന്നേ ചൈന ചില്ലുപാലങ്ങള്‍ അടയ്ക്കാന്‍ ഉദ്ദേശിക്കുകയാണ്. തുടരെത്തുടരെയുണ്ടായ അപകടങ്ങളും മരണങ്ങളും ചില്ലുപാലങ്ങള്‍ അടച്ചിടാന്‍ ചൈനയെ പ്രയരിപ്പിക്കുകയാണ്.
സഞ്ചാരികളെ ആകർഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ടായിരുന്നു.
2300 ചില്ലുപാലങ്ങളാണ് ചൈനയില്‍ പലയിടങ്ങളിലായുള്ളത്.
സഞ്ചാരികളെ ആകർഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ടായിരുന്നു.
വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തിയിരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ചില്ലുപാലമടക്കമാണ് അടച്ച് പൂട്ടുന്നത്. സുരക്ഷാ പരിശോധനകള്‍ നടത്തിയ ശേഷമാണ് തീരുമാനം.
2016ല്‍ ഹുനാന്‍ പ്രവിശ്യയിലാണ് ആദ്യമായി ചൈനയില്‍ ചില്ലുപാലം തുറന്നത്.
എന്നാല്‍ ഈ വര്‍ഷമാദ്യമാണ് രണ്ട് സഞ്ചാരികള്‍ ചില്ലുപാലത്തില്‍ നിന്ന് വീണ് മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തിയിരുന്നത്.
എന്നാല്‍ ഈ വര്‍ഷമാദ്യമാണ് രണ്ട് സഞ്ചാരികള്‍ ചില്ലുപാലത്തില്‍ നിന്ന് വീണ് മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ചില്ലുപാലങ്ങള്‍ ഒരു ട്രെന്‍ഡായി മാറുകയായിരുന്നു.
കനത്ത മഴയുണ്ടായത് ചില്ലുപാലങ്ങളില്‍ വഴുക്കല്‍ ഉണ്ടായതോടെയാണ് സുരക്ഷാ വേലി തകര്‍ത്ത് ഒരാള്‍ തെന്നി വീണ് മരിച്ചത്.
2300 ചില്ലുപാലങ്ങളാണ് ചൈനയില്‍ പലയിടങ്ങളിലായുള്ളത്.
ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കഴിവ് ഈ പാലങ്ങൾക്കുണ്ടെന്നായിരുന്നു നിർമാതാക്കളുടെ അവകാശവാദം.
2016ല്‍ ഹുനാന്‍ പ്രവിശ്യയിലാണ് ആദ്യമായി ചൈനയില്‍ ചില്ലുപാലം തുറന്നത്.

Latest Videos

click me!