ബോധ് ഗയ - ഇന്ന് ഗയ ജില്ലയിലുള്ള ഈ സഥലത്ത് വച്ചാണ് ഗൗതമ ബുദ്ധന് ബോധോദയം ലഭിച്ചത്. ഇവിടെയാണ് പ്രസിദ്ധമായ മഹാബോധി ക്ഷേത്രം. ബുദ്ധമതത്തിന്‍റെ കാതല്‍ഭൂമിയായ ഇവിടം ജീവിത പൊരുളുകള്‍ തേടുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ്. ഇവിടത്തെ വിഷ്ണുപദ് ക്ഷേത്രവും പ്രസിദ്ധമാണ്
undefined
നളന്ദ - ലോകത്തെ ആദ്യ അന്താരാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയെന്നു പേരുള്ള പുരാതന ഇന്ത്യയിലെ വിജ്ഞാന ഭൂമി. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായി നളന്ദയുടെ അവശിഷ്ടങ്ങള്‍ സഞ്ചാരികള്‍ക്കായി സംരക്ഷിച്ച് നിര്‍ത്തിയിട്ടുണ്ട്
undefined
സസരം - ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ശവകുടീരം എന്നറിയപ്പെടുന്ന ഷേര്‍ഷ സൂരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം. പശ്ചിമ ഡല്‍ഹിയില്‍ നിന്നും 17 കിലോ മീറ്റര്‍ അകലെ
undefined
ജാമുയി - മഹാഭാരത കാലം മുതലേ പ്രസിദ്ധമാണ് ഇന്ന് ബീഹാറിലെ 38 ജില്ലകളിലൊന്നായ ജാമുയി മഹാവീരന് ജ്ഞാനോദയം അഥവാ കേവലജ്ഞാനം ലഭിച്ച സ്ഥലമെന്ന പേരില്‍ അറിയപ്പെടുന്ന ജ്രിഭികഗ്രാം അഥവ ജാഭിയാഗ്രാം എന്ന ഗ്രാമമാണ് പില്‍ക്കാലത്ത് ജാമുയി ആയതെന്ന് കഥകള്‍
undefined
പട്‌ന - തുടർച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ലോകത്തിലെ തന്നെ പുരാതനമായ നഗരങ്ങളിൽ ഒന്നാണ് ബീഹാറിന്റെ തലസ്ഥാനമായ പട്‍ന എന്ന പുരാണകഥകളിലെ പാടലീപുത്രം. ബിംബിസരന്‍റെയും അജാതശത്രവിന്‍റെയുമൊക്കെ കഥകലുറങ്ങുന്ന ഇടം
undefined
വൈശാലി - മാഹാജനപദത്തിന്റെ തലസ്ഥാനനഗരമായിരുന്നു വൈശാലി. വൈശാലിക്കടുത്തുള്ള കുന്ദലഗ്രാമത്തിലാണ് വർദ്ധമാന മഹാവീരൻ ജനിച്ചുവളർന്നത്. പാറ്റ്‌നയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് വൈശാലി
undefined
രോഹ്‌താസ് ഗഢ് കോട്ട - ബിസി അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ മഗധ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ രോഹ്‌താസ് ജില്ല. രാജാവായ ഹരിശ്ചന്ദ്രയുടെ മകനായ റോഹിതാഷ്വായുടെ പേരാണ് കുന്നിന് കിട്ടിയതെന്ന് നാട്ടുകഥകള്‍. ഇവിടെ സോൻ നദിയുടെ താഴ്വരയിലാണ് രോഹ്താസ്‍ഗഢ് അഥവാ റോഹ്താസ് കോട്ട. മുഗള്‍ ശൈലിയില്‍ പണിത ഈ കോട്ട ആകര്‍ഷകമാണ്
undefined
ബഗുസാരായി - പുണ്യനദിയായ ഗംഗയുടെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം. ജില്ലാ ആസ്ഥാനം കൂടിയാണ് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കന്നയ്യ കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടെ വാര്‍ത്താ ശ്രദ്ധനേടിയ മണ്ഡലം കൂടിയായ ഇവിടം
undefined