ഒരു പ്രസിദ്ധ ടെലിവിഷൻ സീരീസ് നായികയ്ക്ക് യാത്രക്കിടെ കലശലായ ലൈംഗിക വികാരം ഉണർന്നു. അവർ തൊട്ടടുത്തിരുന്ന യുവാവിന്റെ കാലിനു മേൽ തന്റെ കാലെടുത്തു വെച്ച് അയാളോട് സെക്സ് ആവശ്യപ്പെട്ടു.
മയക്കുമരുന്നിന്റെ ലഹരിയിൽ ആകെ ഹൈ ആയി നിന്ന ഒരു പോപ്പ് ഗായിക യാത്രക്കിടെ മുട്ടുകുത്തി നിന്ന് തൊട്ടടുത്തിരുന്ന ആളോട് അവരുമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.
മറ്റൊരു പോപ്പ് താരം കൊക്കൈയ്ൻ അടിച്ചു കയറ്റി കിക്കായി, തുടർച്ചയായി എയർ ഹോസ്റ്റസിന്റെ കാളിംഗ് ബെൽ അടിച്ചുകൊണ്ടിരുന്നു. മറ്റൊരു ടെലിവിഷൻ താരം യാത്രക്കിടെ മദ്യപിച്ച് ലക്കുകെട്ട് തൊട്ടടുത്തിരുന്ന ആളിന്റെ മേലേക്കും നിലത്തേക്കും വാളുവെച്ചു എന്നും റിപ്പോർട്ടിലുണ്ട്. ഒടുവിൽ അയാളെ എടുത്ത് ഒരു വീൽ ചെയറിൽ ബന്ധിച്ചു കിടത്തേണ്ടി വന്നുവത്രെ.
അതുപോലെ, ക്യാബിൻ ക്രൂ ഭയന്നിരുന്ന ഒരു പ്രസിദ്ധ സെലിബ്രിറ്റിയെപ്പറ്റിയും ഈ റിപ്പോർട്ടിൽ പരാമർശമുണ്ട്. എല്ലാ യാത്രയിലും മുടങ്ങാതെ തന്നെ അറ്റൻഡ് ചെയ്യുന്ന ക്യാബിൻ ക്രൂവിന്റെ പേര് വെച്ച് അവർ നെഗറ്റീവ് റിവ്യൂ ചെയ്യുമായിരുന്നു. ഒടുവിൽ വിമാനത്തിൽ അവരുണ്ട് എന്നറിഞ്ഞാൽ ക്യാബിൻ ക്രൂ അക്കുത്തിക്കുത്ത് കാലിച്ചായിരുന്നു ആര് അവർക്ക് സെർവ് ചെയ്യണം എന്ന് തീരുമാനിച്ചിരുന്നത്.
വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കയറി ഒന്നൊന്നര മണിക്കൂർ തപസ്സിരുന്ന മറ്റൊരു താരത്തെക്കുറിച്ചുള്ള പരാതിയും ഈ റിപ്പോർട്ടിന്റെ ഭാഗമാണ്. ടോയ്‌ലെറ്റിന്റെ പുറത്ത് വന്നു ക്യൂ നിന്ന് മടുത്ത മറ്റു യാത്രക്കാർ പരാതിപ്പെട്ടപ്പോൾ ക്യാബിൻ ക്രൂ ഇടപെട്ട് വാതിൽ തുറപ്പിക്കേണ്ടി വന്നു.
എന്നാൽ യാത്രക്കിടെ യാതൊരു വിധ ജാഡയും കാണിക്കാതെ വളരെ സാധാരണക്കാരെപ്പോലെ പെരുമാറിയ ഡേവിഡ് ബെക്കാം, കെയ്റ്റ് മോസസ്, ആഞ്ചലീന ജോളി, ജെന്നിഫർ അനിസ്റ്റൻ എന്നിങ്ങനെ എത്രയോ സെലിബ്രിറ്റി താരങ്ങളും ഉണ്ടെന്നു ഈ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. അങ്ങനെയുണ്ടായ നല്ല പെരുമാറ്റങ്ങളുടെ വർണ്ണനകൾ കൂടി അടങ്ങിയതാണ് ഈ രഹസ്യ ഡോസിയർ.