വിവാഹത്തിനു മുമ്പ് തന്നെ ഈ സ്ഥലങ്ങളില്‍ നിങ്ങള്‍ പോയിരിക്കണം!

First Published | Jun 22, 2019, 12:42 PM IST

യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ രസകരമാകുമെങ്കിലും സമയ നഷ്‍ടവും സാമ്പത്തിക നഷ്‍ടവുമൊക്കെ ഇത്തരം യാത്രകള്‍ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെ യാത്ര ചെയ്യാം. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങളെ പരിചയപ്പെടാം.

ഗോവ - ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകൾ വലുതാണ്. ഗോവയിൽ ഒരു അവിവാഹിതന് കിട്ടാതതായി ഒന്നുമില്ല. ഗോവ ബീച്ചിന്റെ ഭംഗിയും ഒന്ന് വെറേതന്നെ
undefined
കൊ ഫി ഫി - തായ്ലന്‍റിലെ ഈ മനോഹര ദ്വീപിലേക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരിക്കും. ഇവിടുത്തെ ഹോസ്റ്റലുകളിലെ ഒരു ദിവസത്തെ താമസം നിങ്ങളെ ഒറ്റപ്പെടലിന്‍റെ ലോകത്തു നിന്നും സ്വപ്നലോകത്തേക്കാവും കൈപിടിച്ചുയര്‍ത്തുക
undefined

Latest Videos


ന്യൂയോർക്ക് സിറ്റി - ലോകം അമേരിക്ക എന്ന സ്വപ്നത്തെ കുറിച്ച് പറയുമ്പോഴും അമേരിക്ക സ്വപ്നം കാണുന്നത് ന്യൂയോർക്ക് നഗരത്തെ കുറിച്ചാണ്. ന്യൂയോര്‍ക്ക് സിറ്റി ആരെയാണ് മോഹിപ്പിക്കാത്തത്? ന്യൂയോർക്ക് നഗരത്തിൽ കിട്ടാത്തതായി ഒന്നുമില്ല ഈ ലോകത്ത്. ഈ നഗരത്തിലേക്ക് ഒറ്റയ്ക്കൊരു യാത്ര പോയി നോക്കൂ, ന്യൂയോർക്ക് നഗരത്തിന്റെ പൾസ് നിങ്ങൾക്ക് അറിയാം
undefined
ആംസ്റ്റർഡാം - സ്വതന്ത്ര്യത്തിന്‍റെ മറ്റൊരു മുഖമാണ് ആംസ്റ്റർഡാം. നെതർലാന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റർഡാം യൂറോപിലെ പ്രശസ്ഥമായ നഗരമാണ്. ഒറ്റയ്ക്ക് സ്വതന്ത്രത്തിന്റെ മധുരം അറിയാൻ സന്ദർശിക്കേണ്ട ഒരിടം.
undefined
കോർസിക - ലണ്ടണിലെ കോർസിക ബീച്ചിന്‍റെ സൗന്ദര്യവും ഒപ്പം പച്ചപ്പും മറ്റൊരു ഐലൻഡിലും ലഭിക്കില്ല. കോർസികയിൽ ഇരുന്ന് മദ്യം കഴിക്കുന്നതിന്റെ അനുഭൂതിയെ കുറുച്ച് എഴുതിയവർ ധാരാളമാണ്
undefined
ഇബിസ - മെഡിറ്റേറിയൻ സിയിലെ ഇബിസ ഐലൻഡിലെ പാർട്ടികൾ ലോകപ്രശസ്തമാണ്. അവിവാഹിതർ ഇബിസയിലെ ബാർ പാർട്ടികളിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം
undefined
ലഡാക്ക് - ലഡാക്കിലെ മഞ്ഞുമൂടിയ മലനിരകളിലേക്ക് ഒരു റോഡ് ട്രിപ്പ് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിര്‍ത്തി പുകഞ്ഞു കൊണ്ടിരിക്കുകയാണെന്നത് ശരി തന്നെ. പക്ഷേ അല്‍പ്പം ധൈരമുണ്ടെങ്കില്‍ മഞ്ഞുതാഴ്‍വാരങ്ങളിലൂടെയുള്ള ഈ യാത്ര ഒരു പക്ഷേ നിങ്ങളുടെ മനസിന്‍റെ പുകച്ചില്‍ അല്‍പ്പമൊന്നു കുറച്ചേക്കും
undefined
പാരീസ് - ചരിത്രം ഉറങ്ങുന്ന ഈഫിൽ ടവറും നഗരത്തിന്റെ മനോഹാരിതയും പാരീസ് എന്ന നഗരം നിങ്ങളെ ആകർഷിക്കും. പാരീസിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. അവിവാഹിതരായവർക്ക് സന്ദർശിക്കാൻ പറ്റിയ നഗരം
undefined
പ്രാഗ് - യൂറോപ്യന്‍ സംസ്കൃതിയുടെ കേന്ദ്രം. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ഈ പുരാതന നഗരത്തിന് കഥകള്‍ ഒരുപാടുണ്ട് പറയാന്‍. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള എല്ലാ വഴികളും നഗരം ഒരുക്കിത്തരും
undefined
റിയോ ഡി ജനീറോ - ബ്രസീലിലെ റിയോ ഡി ജനീറോയാണ് മറ്റൊരു മോഹിപ്പിക്കുന്ന നഗരം. അമേരിക്കയുടെ അതേ മനോഹാരിതയും സൌകര്യമുളള റിയോ ഡി ജനീറോയിലെ ഗലാ ഇവന്റ് ഒരിക്കൽ കണ്ടാൽ പിന്നെ നിങ്ങൾ മുടങ്ങാതെ ഈ നഗരത്തെ തേടിയെത്തും
undefined
click me!