'എ 74' ഹിമപാളി അന്‍റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പിരിയുന്നതായി ശാസ്ത്രലോകം

First Published | Mar 8, 2021, 3:31 PM IST

1960 കളുടെ അവസാനത്തോടെയാണ് ലോകത്ത് കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നത്. ഭൌമോപരിതലത്തിലെ ചൂട് കൂടുന്നതും കടലിന്‍റെ ജലനിരപ്പുയരുന്നതുമായിരുന്നു ആദ്യകാല പ്രത്യക്ഷ കാലാവസ്ഥാമാറ്റങ്ങള്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കാലവസ്ഥാ മാറ്റങ്ങള്‍ വലിയ തോതിലാണ് ഭൂമുഖത്ത് പ്രത്യക്ഷമാകുന്നത്. വേനല്‍ കാലങ്ങളില്‍ പതിവില്‍ കവിഞ്ഞും ലോകത്തിലെ കാടുകള്‍ അഗ്നിക്കിരയാകുന്നതും മഹാമാരികളും പ്രളയവും കൊടുങ്കാറ്റുകളും മറ്റും കാലാവസ്ഥാ മാറ്റത്തിന്‍റെ മുന്നോടിയാണെന്ന് ഇന്ന് പഠനങ്ങള്‍ തെളിവ് നല്‍കുന്നു. ഇതിനിടെ അന്‍റാര്‍ട്ടിക്കയില്‍ ഭീമന്‍ ഹിമപാളിയായ ബ്രന്‍റ് ഐസ് ഷെൽഫിന് വിള്ളന്‍ സംഭവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

അന്‍റാര്‍ട്ടിക്കിയിലെ വെഡ്ഡെൽ കടലിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ലാർസൻ സി ഐസ് ഷെൽഫിൽ നിന്ന് 2017 ജൂലൈയിൽ വേര്‍പിരിഞ്ഞ എ 68 ബെർഗ് എന്ന ഹിമത്തോളം വലുതല്ലെങ്കിലും ഏതാണ്ട് അതിന്‍റെ അടുത്തെത്തുന്ന വലിപ്പമുള്ള ഒരു വലിയ ഹിമപാളി പൊട്ടിത്തുടങ്ങിയതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. ഇപ്പോള്‍ വേര്‍പിരിഞ്ഞ് തുടങ്ങിയ ഹിമപാളിക്ക് ആദ്യം ഈ  5,800 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പല കാലങ്ങളിലായി നിരവധി ചെറിയ ഹിമ പാളികള്‍ ഇവിടെ നിന്നും മുറിഞ്ഞ് പോയിരുന്നു.  ഇതേ തുടര്‍ന്ന് പുതിയ ഐസ് ബെര്‍ഗ് 1,290 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ടാകാമെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നു. ഹിമാനികളുടെ പൊങ്ങിക്കിടക്കുന്ന നീരൊഴുക്കായ ബ്രന്‍റ് ഐസ് ഷെൽഫിലാണ് പുതിയ വേര്‍പിരിയല്‍ സംഭവിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനം മൂലം സംജാതമാകുന്ന ഹിമപാളികളുടെ വേര്‍പെടല്‍ ലോകത്ത് വലിയ പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് കാരമമാകാം. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ തെക്ക് അന്‍റാർട്ടിക്കയുടെ മേഖലയാണ് വെഡ്ഡെൽ കടൽ. കടലിന്‍റെ കിഴക്ക് ഭാഗത്താണ് ബ്രന്‍റ് ഐസ് ഷെൽഫ് സ്ഥിതി ചെയ്യുന്നത്.
undefined
എല്ലാ ഐസ് ഷെല്‍ഫുകളെയും പോലെ ബ്രന്‍റ് ഐസ് ഷെൽഫ് നിന്നും വലിയ മഞ്ഞ് മലകള്‍ ഇതിന് മുമ്പും വേര്‍പിരിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തേത് ഇതിന് മുമ്പ് വേര്‍പിരിഞ്ഞ് പോയവയില്‍ നിന്നും ഏറ്റവും വലുതാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.
undefined

Latest Videos


undefined
പുതിയ ഐസ് ബെര്‍ഗ് 1,290 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നു. അതായത് ഏകദേശം 1,500 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രീണമാണ് ഗ്രേറ്റർ ലണ്ടന് ഉള്ളത്. വെൽഷ് കൌണ്ടി മോൺമൗത്ത്ഷയർ എന്നിവ ചോര്‍ന്നാല്‍ 1,300 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമേ ഉണ്ടാകൂ.
undefined
1,790 ചതുരശ്ര കിലോമീറ്റർ (500 ചതുരശ്ര മൈൽ) ബ്ലോക്ക് എന്ന് അറിയപ്പെടുന്ന എ 74, ബ്രണ്ട് ഐസ് ഷെൽഫിൽ നിന്ന് ഒരാഴ്ച മുമ്പാണ് വേര്‍പിരിഞ്ഞു തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച പുറത്ത് വിട്ട പുതിയ ചിത്രങ്ങൾ ഈ വേര്‍പിരിയല്‍ നടന്ന് ഒരു ദിവസം കഴിഞ്ഞ് പകര്‍ത്തിയതാണ്.
undefined
undefined
ഈ ചിത്രങ്ങളില്‍ "നോർത്ത് റിഫ്റ്റ്" -ന്‍റെ വീതി കൂടുന്നതായി കാണിക്കുന്നു. ബ്രിട്ടീഷ് അന്‍റാർട്ടിക്ക് സർവേയ്ക്കായി യുകെ സാറ്റലൈറ്റ് വിഷൻ -1 ചിത്രങ്ങള്‍ ഏറ്റെടുത്തു. വിള്ളലിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ബ്രാൻസിൽ ഹാലി റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
undefined
യൂറോപ്യൻ യൂണിയന്‍റെ സെന്‍റിനൽ -1 ബഹിരാകാശ പേടകം വ്യാഴാഴ്ച പകർത്തിയ പുതിയ റഡാർ ഇമേജറിയും ബി‌എ‌എസിന്‍റെ കൈയിലുണ്ട്. പുതിയ വിള്ളല്‍ 150 മീറ്റർ കനമുള്ള എ 74 എന്ന ഭീമന്‍ മഞ്ഞ് പാളിയെ അന്‍റാർട്ടിക്കന്‍ കടലിന് പുറത്തേക്ക് തള്ളിവിടുന്ന കാഴ്ചയാണിത്.
undefined
അന്‍റാര്‍ട്ടിക്കയിലെ ചലനങ്ങളെ നിരീക്ഷിക്കാനാണ് ബി‌എ‌എസ് ഈ ചിത്രങ്ങളെ ആശ്രയിക്കുന്നത്. കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ഏജൻസി, എ 74 ബ്രണ്ടിന്‍റെ പടിഞ്ഞാറൻ ഭാഗവുമായി കൂട്ടിയിടിച്ച് ഹാലിയോട് കൂടുതൽ അടുത്തുള്ള മറ്റൊരു മുറിച്ച് മാറ്റലിന് തുടക്കമാകുമോയെന്ന അന്വേഷണത്തിലാണ് ഇവര്‍.
undefined
എന്നാല്‍ ഭയക്കാനില്ലെന്നും മഞ്ഞിന്‍റെ വിശാലമായ ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമായ ബ്രന്‍റ് ഐസ് ഷെൽഫ് ഭാവിയിൽ സുസ്ഥിരമായി തുടരുമെന്ന് ബിഎഎസിന് ഉറപ്പാക്കേണ്ടതുണ്ടെന്നതിനാലാണ് ഈ ആശങ്കയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
undefined
രണ്ടാമത്തെ വേര്‍പിരിയലിന് സാധ്യതയുള്ള ഹിമം ഈ സ്ഥലത്ത് നിന്ന് 17 കിലോമീറ്റര്‍ ദൂരെയുള്ള ഹാലിയാണ്. എ 74 ന്‍റെ വേര്‍പിരിയലിനെ തുടര്‍ന്നുള്ള ദിവസങ്ങളിൽ ഹാലിക്ക് ചുറ്റുമുള്ള ജിപിഎസ് സെൻസറുകൾ അടിത്തട്ടിൽ വലിയ തോതിലുള്ള പ്രതികരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
undefined
ഗിൽഡ്‌ഫോർഡിലെ സർറെ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡാണ് വിഷൻ -1 ഉപഗ്രഹം നിർമ്മിച്ചത്. യൂറോപ്യൻ എയ്‌റോസ്‌പേസ് ഭീമനായ എയർബസിന്‍റെ അനുബന്ധ സ്ഥാപനമാണ് സർറെ കമ്പനി. ഭൂമിയുടെ ഉപരിതലത്തിൽ ഒരു മീറ്ററിൽ താഴെയുള്ള വിശദാംശങ്ങൾ വിശകലനം ചെയ്യാന്‍വിഷൻ -1 ന് കഴിയും.
undefined
click me!