പെറുവില്‍ 2000 വര്‍ഷം പഴക്കമുള്ള ജിയോഗ്ലിഫ് കണ്ടെത്തി
First Published | Oct 23, 2020, 3:02 PM IST
യുനെസ്കോ വേൾഡ് ഹെറിറ്റേജ് സ്ഥലങ്ങലിലൊന്നായ പെറുവിലെ നാസ്ക ലൈൻസിൽ ജോലി ചെയ്യുന്ന പുരാവസ്തു ഗവേഷകർ 120 അടി നീളമുള്ള പുതിയ ജിയോഗ്ലിഫ് കണ്ടെത്തി. ഒരു വലിയ പൂച്ചയുടെ ചിത്രമാണ് ഇത്തവണ കണ്ടെത്തിയ ജിയോഗ്ലിഫ്. കുന്നിൻമുകളിൽ കൊത്തിയെടുത്ത ഭീമാകാരമായ പൂച്ചയുടെ ആ ജിയോഗ്ലിഫ് ചിത്രത്തിന് 2,000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇത് ബിസി 200 നും ക്രിസ്തുവിന് മുമ്പ് 100 നും ഇടയിലുള്ള കാലത്ത് സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതുന്നു. ഇതുവരെ നാസ്കയിൽ നിന്ന് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന ജിയോഗ്ലിഫാണ് ഇത്. “ഈ ചിത്രം കഷ്ടിച്ച് മാത്രമേ കാണാനാന്‍ പറ്റുകയുള്ളൂ. കുത്തനെ ചരിവിലുള്ള സ്ഥലവും പ്രകൃതിദത്തമായ മണ്ണൊലിപ്പിന്‍റെ ഫലവുമായി ഈ ജിയോഗ്ലിഫ് മാഞ്ഞ് തുടങ്ങുകായായിരുന്നു." പെറുവിലെ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഇത്തരം ജിയോഗ്ലിഫുകള്‍ സൃഷ്ടിക്കപ്പെട്ടത് കൃഷി, യാത്ര എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആവശ്യങ്ങള്‍ക്കായിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കണ്ടെത്തിയ പല ജിയോഗ്ലിഫുകളും വളരെ അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ ജിയോഗ്ലിഫാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്നത്.