പറയുമ്പോള്‍ ഇതിഹാസ ക്രിക്കറ്റര്‍മാര്‍; എന്നാല്‍ ഒരിക്കല്‍ പോലും ടീമിനെ നയിക്കാനായില്ല -അഞ്ച് താരങ്ങള്‍

First Published | Jul 5, 2020, 3:39 PM IST

ഇതിഹാസ ക്രിക്കറ്റര്‍മാരായിരുന്നിട്ടും അവരവരുടെ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസ്‌ട്രേലിയയുടെ മാത്യൂ ഹെയ്ഡന്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരെലാം ഉദാഹരണങ്ങളാണ്. ഇന്ത്യയില്‍ നിന്ന യുവരാജ് സിംഗിനേയും ഈ ഗണത്തില്‍ പെടുത്താം. ഒരിക്കല്‍പോലും ദേശീയ ടീമിന്റെ ക്യാപ്റ്റനാവാന്‍ കഴിയാത്ത താരങ്ങളെ കുറിച്ചറിയാം.

മാത്യു ഹെയ്ഡന്‍ -ഓസ്‌ട്രേലിയഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായിരുന്നു ഹെയ്ഡന്‍. ഓസീസിന് വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ 15066 റണ്‍സ് ഹെയ്ഡന്‍ നേടിയിട്ടുണ്ട്. 1993 മുതല്‍ 2009 മുതല്‍ ടീമിന്റെ ഭാഗമായിരുന്നു ഹെയ്ഡന്‍. 103 ടെസ്റ്റുകളില്‍ 8625ഉം 161 ഏകദിനങ്ങളില്‍ 6133ഉം ഒമ്പത് ടി20കളില്‍ 308ഉം റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 40 അന്താരാഷ്ട്ര സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 2003, 07 ലോകകപ്പുകളില്‍ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചതില്‍ ഹെയ്ഡന്റെ പങ്ക് ചെറുതല്ല. 2007ലെ ലോകകപ്പിലെ റണ്‍വേട്ടക്കാരനും അദ്ദേഹമായിരുന്നു.
ജെയിംസ് ആന്‍ഡേഴ്സണ്‍ -ഇംഗ്ലണ്ട്ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ചെങ്കിലും ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ കൂടുതല്‍ അപകടകാരിയായത്. ഇതിനകം 151 ടെസ്റ്റുകളും 194 ഏകദിനങ്ങളും 19 ടി20കളും ആന്‍ഡേഴ്സന്‍ കളിച്ചു കഴിഞ്ഞു. യഥാക്രമം 584, 269, 18 വിക്കറ്റുകളും പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തതും അദ്ദേഹാണ്. 18 വര്‍ഷമായി ക്രിക്കറ്റില്‍ സജീവമാണെങ്കിലും ഒരിക്കല്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടില്ല.

മുത്തയ്യ മുരളീധരന്‍ -ശ്രീലങ്കഏകദിന- ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് മുന്‍ ശ്രീലങ്കന്‍ സ്പിന്നറുടെ പേരിലാണ്. 1992 മുതല്‍ 2011 വരെ 19 വര്‍ഷം നീളുന്നതാണ് മുരളിയുടെ അന്താരാഷ്ട്ര കരിയര്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 1347 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. ടെസ്റ്റില്‍ 800ഉം ഏകദിനത്തില്‍ 534ഉം വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 1996ല്‍ ലോക ചാംപ്യന്മാരായ ലങ്കന്‍ ടീമില്‍ അംഗമായിരുന്നു മുരളി. എന്നാല്‍ ഒരിക്കല്‍ പോലും ലങ്കയെ നയിക്കാനുള്ള ഭാഗ്യമുണ്ടായില്ല.
ഗ്ലെന്‍ മഗ്രാത്ത് -ഓസ്ട്രേലിയഅന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത പേസറെന്ന റെക്കോര്‍ഡ് ഇപ്പോഴും മഗ്രാത്തിന്റെ പേരിലാണ്. വിവിധ ഫോര്‍മാറ്റുകളില്‍ 376 മത്സരങ്ങളില്‍ മഗ്രാത്ത് നേടിയത് 949 വിക്കറ്റുകളാണ്. 1999, 2003, 07 വര്‍ഷങ്ങളിലെ ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ മഗ്രാത്തുമുണ്ടായിരുന്നു. ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറും അദ്ദേഹമാണ്. 39 മല്‍സരങ്ങളില്‍ മഗ്രാത്ത് 71 വിക്കറ്റുകളെടുത്തിട്ടുണ്ട്. ഇത്രത്തോളം പരിചയസമ്പത്തുണ്ടായിട്ടും മഗ്രാത്തിനും ഓസീസിനെ നയിക്കാന്‍ ഭാഗ്യമുണ്ടായില്ല.
യുവരാജ് സിംഗ് -ഇന്ത്യരാഹുല്‍ ദ്രാവിഡിന് ശേഷം ആര് ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നുള്ള ചോദ്യത്തിന് പലരുടെയും അഭിപ്രായം യുവരാജ് സിംഗ് എന്നായിരുന്നു. എന്നാല്‍ എം എസ് ധോണിക്കാണ് ആ ഭാഗ്യമുണ്ടായത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ യുവിയില്ലാത്ത ടീമിനെക്കുറിച്ച് ഒരുകാലത്ത് ഇന്ത്യക്കു ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യക്കു നേടിത്തരുന്നതില്‍ യുവി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2011ലെ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം വിരമിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ ഒരിക്കല്‍ ക്യാപ്റ്റനായില്ല.

Latest Videos

click me!