വധു ഉസ്‌ബെക്ക്സ്ഥാനില്‍ നിന്ന്; പ്രണയകാലത്തിനൊടുവില്‍ മലയാളി മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേഷിന് മാംഗല്യം

First Published | Jun 30, 2020, 3:40 PM IST

ചിത്തരേഷ് നടേശന്‍ എന്ന പേര് വെറുതെ പറഞ്ഞാല്‍ ഒരുപാട് ആളുകളൊന്നും ഓര്‍ത്തുവെക്കാന്‍ ഇടയില്ല. എന്നാല്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേഷ് എന്ന പേര് പലര്‍ക്കും അറിയുമായിരിക്കും. മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേഷ് നടേശന്‍. കൊച്ചി വടുതല സ്വദേശിയാണ് ചിത്തരേഷ്. വധു ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയായ നസീബ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇന്ത്യയുടെ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്നാണ് ചിത്തരേഷ് അറിയപ്പെടുന്നത്. 2019ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലാണ് ചിത്തരേഷ് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയാത്.
അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ 1967ല്‍ സ്വന്തമാക്കിയ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേഷ് നടേശന്‍. പരാധീനതകളോടു പടവെട്ടിയാണു ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത്.

വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടില്‍നിന്നു മിസ്റ്റര്‍ യൂണിവേഴ്‌സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു.
ദില്ലിയില്‍ ഫിറ്റ്‌നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മുമ്പ് നടന്ന പല ചാംപ്യന്‍ഷിപ്പുകളിലും ഡല്‍ഹിയെ പ്രതിനിധീകരിച്ചാണു മത്സരിച്ചിരുന്നത്.
കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തില്‍ത്തന്നെ മിസ്റ്റര്‍ യൂണിവേഴ്‌സ് എന്ന സ്വപ്ന നേട്ടം ചിത്തരേഷിനെ തേടിയെത്തി.
കഴിഞ്ഞ ഞായറാഴ്ചയാണ് ചിത്തരേഷ് വിവാഹിതനായത്. ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള നസിബയാണ് വധു. ാവക്കുളം ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ചിത്തരേഷ് നസിബയെ ജീവിതപങ്കാളിയാക്കി.
നാല് വര്‍ഷമയായി ഇരുവരും പ്രണയത്തിലായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ 20 പേര്‍ മാത്രമാണ് പങ്കെടുത്തത്. ചിത്തരേഷിന്റെ വീട്ടില്‍വച്ചു തന്നെയായിരുന്നു വിരുന്ന്.

Latest Videos

click me!