കരാര്‍ പുതുക്കാതെ മെസി; താരം ബാഴ്‌സലോണ വിടുമെന്ന് അഭ്യൂഹം

First Published | Jul 3, 2020, 3:24 PM IST

ബാഴ്‌സലോണയില്‍ അത്ര ശുഭകരമല്ല കാര്യങ്ങള്‍. താരങ്ങളും ബോര്‍ഡും അത്ര രസത്തില്ല. പരിശീലകന്‍ മറ്റൊരു വഴിക്ക്. മൊത്തത്തില്‍ കുഴഞ്ഞുമറിഞ്ഞ കിടക്കുകയാണ് ബാഴ്‌സലോണ്. അതിനിടെ ഇന്ന് പുറത്തുവന്ന വാര്‍ത്തയാണ് മെസി കരാര്‍ പുതുക്കാന്‍ തയ്യാറുകുന്നില്ലെന്നുള്ളതാണ് പുതിയ വാര്‍ത്ത. താരം ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ നിരാശനാണെന്നും ക്ലബ് വിട്ടേക്കുമെന്നും വാര്‍ത്തകള്‍ വരുന്നു. 2021 ജൂണിലാണ് ബാഴ്സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിക്കുന്നത്. കരാര്‍ അവസാനിച്ച ശേഷം മെസ്സി ബാഴ്സ വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെസിക്ക്കോച്ചിനോട് താല്‍പ്പര്യമില്ലെന്നത് പകല്‍ പോലെ വ്യക്തം. അദ്ദേഹം പലവട്ടം അത് പറയാതെ പറഞ്ഞിരിക്കുന്നു. ഈ ശൈലിയില്‍ കപ്പ് നേടാനാവില്ലെന്ന് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞിരിക്കുന്നു.
ബാര്‍സ ക്യാമ്പിലെ അസ്വാരസ്യങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുന്‍ കോച്ച് ഏര്‍ണസ്റ്റോ വെല്‍വാര്‍േഡയെ പുറത്താക്കിയത് മുതല്‍ അകത്തളം മോശമാണ്. വെല്‍വെര്‍ദേയ്ക്ക് പകരം ക്വികെ സെറ്റിയന്‍ എന്ന മിതവാദിയെ കൊണ്ടുവന്നതിനോട് താങരങ്ങള്‍ക്ക് യോജിപ്പില്ല.

ബാഴ്സയുടെ പല തീരുമാനങ്ങളിലും അസംതൃപ്തനാണെന്ന് മെസി അടുപ്പമുള്ള പലരോടും തുറന്നു പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ നഷ്ടപ്രതാപം വീണ്ടെടുക്കണമെങ്കില്‍ കൂടുതല്‍ പണമിറക്കി മികച്ച കളിക്കാരെ ബാഴ്സ ടീമിലേക്കു കൊണ്ടു വരണമെന്നാണ് മെസിയുടെ അഭിപ്രായം.
സാവി ഫെര്‍ണാണ്ടസ് എന്ന മുന്‍ ബാര്‍സാ താരം പരിശീലകനായി വരണമെന്ന് താരങ്ങളെല്ലാം ആഗ്രഹിച്ചപ്പോഴാണ് ക്ലബ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ പിഎസ്ജിയില്‍ നിന്നും തിരികെ കൊണ്ടു വരണമെന്നത് മെസി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ടീം മാനേജ്മെന്റ് ഇത് മുഖവിലയ്ക്കെടുക്കാത്തതും മെസ്സിയെ നിരാശനാക്കിയിരുന്നു.
ഫ്രാങ്ക് റെയ്ക്കാര്‍ഡ്, പെപ് ഗാര്‍ഡിയോള, ലൂയിസ് എന്റ്വിക്കെ തുടങ്ങിയ വിഖ്യാതര്‍ പരിശീലിപ്പിച്ച ഒരു സംഘത്തിനാണിപ്പോള്‍ അധികമാരുമറിയാത്ത ഒരു പരിശീലകന്‍ ക്ലാസെടുക്കുന്നത്.
ഈ വിധം തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ബാര്‍സയെ രക്ഷിക്കാന്‍ ഇനി ആര് വരുമെന്നതാണ് വലിയ ചോദ്യം. മെസി അയാളുടെ പരമാവധ ചെയ്യുന്നു. എന്നാല്‍ കാര്യങ്ങള്‍ എത്രകണ്ട് അനുകൂലമാകുമെന്ന് കണ്ടറിയണം.

Latest Videos

click me!