ക്രിസ് ഗെയ്ല്‍ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ താരം ക്രിസ് ഗെയ്‌ലാണ്. 21 തവണ അദ്ദേഹം കളിയിലെ താരമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി ഗെയ്ല്‍ കളിച്ചിട്ടുണ്ട്. 125 മത്സരങ്ങളിലാണ് ഗെയ്‌ലിന്റെ നേട്ടം. ആറു സെഞ്ചുറികളും 11 ഫിഫ്റ്റികളുമാണ് ഗെയ്ല്‍ ഐപിഎല്ലില്‍ നേടിയത്. 2011ലാണ് ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് നേടിയത്. ആറ് തവണ നേട്ടം കൈവരിച്ചു.
എബി ഡിവില്ലിയേഴ്‌സ്ഗെയ്‌ലിന് തൊട്ടുപിന്നിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സിന്റെ സ്ഥാനം. 20 തവണ അദ്ദേഹം മാന്‍ ഓഫ് ദ മാച്ചായി. ആര്‍സിബിക്കല്ലാതെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനും (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്) ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുണ്ട്. 142 ഇന്നിങ്സുകളില്‍ നിന്ന് മൂന്നു സെഞ്ചുറികളും 16 ഫിഫ്റ്റികളും നേടിയിരുന്നു. 2016ല്‍ മാത്രം നാലുതവണ അദ്ദേഹം മാന്‍ ഓഫ് ദ പുരസ്‌കാരം നേടി.
ഡേവിഡ് വാര്‍ണര്‍സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 17 തവണ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. പുരസ്‌കാരം നേടിയ 17 ഇന്നിങ്‌സുകളില്‍ മൂന്നു സെഞ്ചുറികളും 14 ഫിഫ്റ്റികളും വാര്‍ണര്‍ നേടി. 2015 സീസണില്‍ നാല് തവണ ഓസീസ് ഓപ്പണര്‍ പുരസ്‌കാരം നേടിയിരുന്നു. മുന്‍പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും വാര്‍ണര്‍ കളിച്ചിട്ടുണ്ട്.
എം എസ് ധോണിമുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നാലാം സ്ഥാനത്തുണ്ട്. 17 തവണയാണ് അദ്ദേഹം പുരസ്‌കാരം നേടിയത്. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ധോണി. 17 തവണ മാന്‍ ഓഫ് ദി മാച്ചായ മത്സരങ്ങളില്‍ ധോണി 13 ഫിഫ്റ്റികള്‍ നേടി. 2013, 16 സീസണുകളില്‍ മൂന്നു തവണ വീതം ധോണി മാന്‍ ഓഫ് ദി മാച്ചായിരുന്നു.
രോഹിത് ശര്‍മഐപിഎല്ലിലെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. മുംബൈയെ നാല് കിരീടങ്ങളിലേക്ക് രോഹിത് നയിച്ചു. ഡക്കാണ്‍ ചാര്‍ജേഴ്‌സിന്റെ മുന്‍ താരമായ രോഹിത് 17 തവണ മാന്‍ ഓഫ് ദ മാച്ചായി. 17 തവണ മാന്‍ ഓഫ് ദി മാച്ചായപ്പോള്‍ 14 അര്‍ധ സെഞ്ചുറികള്‍ രോഹിത് നേടി. 2016ല്‍ മാത്രം നാല് തവണ് രോഹിത് കളിയിലെ മികച്ച താരമായി.