ഗാംഗുലി മുതല്‍ യുവരാജ് വരെ; കൊട്ടിഘോഷത്തോടെ എത്തിയിട്ടും ഐപിഎല്‍ തിളങ്ങാതെ പോയ് അഞ്ച് താരങ്ങള്‍

First Published | May 6, 2020, 5:28 PM IST

ഐപിഎല്‍ വിവിധ സീസണുകളില്‍ ഏറെ പ്രതീക്ഷയോടെ അരങ്ങേറിയ ലോകോത്തര താരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാതെ  പോയവര്‍. വന്‍ തുകയ്ക്കാവാം ഓരോ ഫ്രാഞ്ചൈസികളും ഇത്തരം താരങ്ങളെ സ്വന്തമാക്കുന്നത്. അത്തരത്തില്‍ വന്‍ പ്രതീക്ഷയോടെ ഐപിഎല്ലില്‍ ശ്രദ്ധിക്കപ്പെടാതെ പോയ അഞ്ച് താരങ്ങളെ കുറിച്ച്.

സൗരവ് ഗാംഗുലിപ്രഥമ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിട്ടായിരുന്നു സൗരവ് ഗാംഗുലിയുടെ അരങ്ങേറ്റം. ഏഴ് കോടി രൂപയ്ക്കാണ് ഗാംഗുലിയെ നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഗാംഗുലിക്ക് കീഴില്‍ ആറാം സ്ഥാനത്താണ് നൈറ്റ് റൈഡേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. മൂന്ന് സീസണുകള്‍ക്ക് ശേഷം നൈറ്റ് റൈഡേഴ്‌സ് ഗാംഗുലിയെ ഒഴിവാക്കി. 2011ല്‍ പൂനെ വാരിയേഴ്‌സിന് വേണ്ടി കളിച്ചിരുന്നു ഗാംഗുലി. മുമ്പ് 40 മത്സരങ്ങളില്‍ 1031 റണ്‍സ് മാത്രമായിരുന്നു ഗാംഗുലിക്ക് നേടാന്‍ സാധിച്ചിരുന്നത്. മൊത്തത്തില്‍ 59 മത്സരങ്ങളാണ് ഗാംഗുലി ഐപിഎല്ലില്‍ കളിച്ചത്. 1263 റണ്‍സ് നേടിയ ഗാംഗുലിക്ക് ഏഴ് അര്‍ധ സെഞ്ചുറികളുടെ അകമ്പടിയുണ്ടായിരുന്നു.
ഗ്ലെന്‍ മാക്‌സ്‌വെല്‍2012 സീസണില്‍ ഡലല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അരങ്ങേറ്റം. അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിലെത്തി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍. അവിടെയും പച്ച പിടിക്കാതിരുന്നപ്പോള്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് ചേക്കേറി. 2014 മുതല്‍ 17 വരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലായിരുന്നു. എന്നാല്‍ കാര്യമായൊന്നും താരത്തിന് ചെയ്യാനായില്ല. മൂന്ന് സീസണിനിടയില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് മാക്‌സ്‌വെല്‍ നേടിയിരുന്നത്. ഇതോടെ കിംഗ്‌സ് ഇലവനും ഉപേക്ഷിച്ചു. അടുത്ത ഒമ്പത് കോടിക്ക് വീണ്ടും ഡല്‍ഹിയിലെത്തി. എന്നാല്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 2018ല്‍ 14 റണ്‍സായിരുന്നു താരത്തിന്റെ ശരാശരി. പിന്നീട് മാക്‌സ്‌വെല്‍ ഐപിഎല്ലിന് എത്തിയിട്ടില്ല.

പാറ്റ് കമ്മിന്‍സ്ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് പാറ്റ് കമ്മിന്‍സ്. എന്നാല്‍ ഐപിഎല്‍ ഒരിക്കലും കമ്മിന്‍സ് ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒന്നായിരിക്കില്ല. 2014ല്‍ ഒരു കോടിക്ക് കമ്മിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ സീസണില്‍ ഒരു മത്സരം മാത്രമാണ് കമ്മിന്‍സ് കളിച്ചത്. തൊട്ടടുത്ത സീസണില്‍ മൂന്ന് മത്സരങ്ങള്‍. 2017ല്‍ താരം 4.5 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തി. സീസണില്‍ 15 വിക്കറ്റുകള്‍ നേടിയെങ്കിലും അടുത്ത സീസണില്‍ ഡല്‍ഹി താരത്തെ ഒഴിവാക്കി. പുതിയ താരലേലത്തില്‍ റെക്കോഡ് തുകയായി 15.75 കോടിക്ക് കമ്മിന്‍സിനെ നൈറ്റ് റൈഡേഴ്‌സ് തന്നെ സ്വന്തമാക്കി.
ബെന്‍ സ്‌റ്റോക്‌സ്ലോകോത്തര ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടാവും ഇംഗ്ലീഷ് താരത്തിന്റെ പേര്. 2018ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സ്‌റ്റോക്‌സ് അരങ്ങേറിയത്. അതും 14.50 കോടി രൂപയ്ക്ക്. അരങ്ങേറ്റ സീസണില്‍ 316 റണ്‍സും 12 വിക്കറ്റും നേടി. അടുത്ത സീസണില്‍ 12.50 കോടി നല്‍കി രാജസ്ഥാന്‍ താരത്തെ നിലനിര്‍ത്തി. എന്നാല്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല. ഇപ്പോഴും സ്‌റ്റോക്‌സില്‍ വിശ്വാസമുണ്ട് രാജസ്ഥാന്‍ റോയല്‍സിന്. അതുകൊണ്ടുതന്നെ താരത്തെ വിട്ടുകൊടുത്തിട്ടില്ല.
യുവരാജ് സിംഗ്പ്രഥമ ഐപിഎല്ലില്‍ ആറ് കോടി രൂപയ്ക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ സ്വന്തമാക്കിയത്. മൂന്ന് സീസണില്‍ കിംഗ്‌സ് ഇലവനൊപ്പം ചെലവഴിച്ച യുവരാജ് കൂടുതലൊന്നും ചെയ്യാന്‍ സാധിച്ചില്ല. 57 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് യുവരാജ് നേടിയത്. എന്നാല്‍ അടുത്ത സീസണില്‍ പൂനെ വാരിയേഴ്‌സ് യുവരാജിനെ പൊക്കി. 8.28 കോടിക്കായിരുന്നു ഇത്. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് വേണ്ടിയും യുവരാജ് കളിച്ചു. 132 ഐപിഎല്‍ മത്സരങ്ങളില്‍ 2750 റണ്‍സ് മാത്രമാണ് യുവരാജിന് നേടാന്‍ സാധിച്ചത്.

Latest Videos

click me!