ഖേല്‍ രത്‌നയ്ക്ക് ഇവരും അര്‍ഹരോ..? പുരസ്‌കാരം ലഭിക്കാത്ത അഞ്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍
First Published | Jun 5, 2020, 5:23 PM ISTഇന്ത്യയില്‍ കായികരംഗത്ത് മികവിന് ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് രാവീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. 1991-92 ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇതുവരെ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ മാത്രമാണ് പുരസ്‌കാരം നേടിയിട്ടുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവരാണ് ആ താരങ്ങള്‍. അവാര്‍ഡ് ലഭിക്കാത്ത ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍ ഇനിയുമുണ്ട്. മുന്‍ ഇന്ത്യന്‍ താരളായ രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, അനില്‍ കുബ്ലെ, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് ആ താരങ്ങള്‍.