സഞ്ജു, ബ്രാത്‌വെയ്റ്റ്... അങ്ങനെ നീളുന്നു നിര; വന്‍ പ്രതീക്ഷയോടെ വന്ന് ഉയരാതെ പോയവര്‍

First Published | Jun 23, 2020, 3:36 PM IST

വന്‍ പ്രതീക്ഷ നല്‍കി മങ്ങിപ്പോയ ക്രിക്കറ്റ് താരങ്ങളുണ്ട്. ഒരുപക്ഷേ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ദേശീയ കുപ്പായത്തിലെത്തുമ്പോള്‍ ഒന്നുമല്ലാതാകുന്ന ക്രിക്കറ്റ് താരങ്ങള്‍. അത്തരം ചില താരങ്ങളെ പരിശോധിക്കാം.

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് -വെസ്റ്റ് ഇന്‍ഡീസ്എങ്ങനെയാണ് ഈ പേര് മറക്കാതിരിക്കുക. 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ചത് ബ്രാത്‌വെയ്റ്റ് ആയിരുന്നു. അതും ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സുകള്‍ പായിച്ചുകൊണ്ട്. എന്നാല്‍ ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്താണ് താരം. 43 ഏകദിനങ്ങളില്‍ 16.44 ആണ് ബ്രാത്‌വെയ്റ്റിന്റെ ശരാശരി. ടി20യില്‍ 14.76.
സഞ്ജു സാംസണ്‍ -ഇന്ത്യസഞ്ജുവിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ധോണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിക്കറ്റ് കീപ്പര്‍ സഞ്ജുവാകുമെന്ന് പലരും പ്രതീക്ഷിച്ചു. നാല് ടി20 മത്സരങ്ങളിലും താരത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 8.75 ശരാശരിയില്‍ 35 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എങ്കിലും യുവതാരത്തിന് ഇപ്പോഴും പ്രതീക്ഷ നഷ്ടമായിട്ടില്ല.

കുശാല്‍ മെന്‍ഡിസ് -ശ്രീലങ്കടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ 176 റണ്‍സ് നേടികൊണ്ടായിരുന്നി കുശാല്‍ മെന്‍ഡിസിന്റെ തുടക്കം. പലരും മഹേല ജയവര്‍ധനെയുടെ പിന്‍ഗാമിയായി കണ്ടു. 44 ടെസ്റ്റില്‍ നിന്ന്് 36.98 ശരാശരിയില്‍ 2995 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 76 ഏകദിനങ്ങളില്‍ 2167 റണ്‍സും നേടി. രണ്ട് സെഞ്ചുറികള്‍ മാത്രമാണ് സമ്പാദ്യം. പറഞ്ഞുതള്ളാറായിട്ടില്ല താരത്തെ. ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്.
ഡാരന്‍ ബ്രാവോ -വെസ്റ്റ് ഇന്‍ഡീസ്ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ പിന്‍ഗാമി എന്നായിരുന്നു ബ്രാവോയെ വിശേഷിപ്പിച്ചിരുന്നത്. താരത്തിന്റെ ക്രീസിലെ നില്‍പ്പ് ലാറയോട് സമാനമായിരുന്നു. ആദ്യ പന്ത്രണ്ട് ടെസ്റ്റുകളില്‍ ലാറ നേടിയ അത്രയും റണ്‍സ് ബ്രാവോയും നേടിയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. 112 ഏകദിനങ്ങളില്‍ 2902 റണ്‍സ് മാത്രമാണ് താരം ഇതുവരെ നേടിയത്.
തെംബ ബവൂമ -ദക്ഷിണാഫ്രിക്കടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ താരമാണ് ബവൂമ. 2015-16 ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്. കരിയറില്‍ താരം നേടിയ ഏക സെഞ്ചുറിയും ഇതുതന്നെ. ഇതുവരെ 40 ടെസ്റ്റുകള്‍ കളിച്ച ബവൂമ 30.75 ശരാശരിയിലാണ് റണ്‍സ് കണ്ടെത്തുന്നത്.
ജയിംസ് നീഷാം- ന്യൂസിലന്‍ഡ്2014ല്‍ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ സെഞ്ചുറി നേടികൊണ്ടായിരുന്നു നീഷാമിന്റെ തുടക്കം. എന്നില്‍ അതിന് ശേഷം ടീമിന് അകത്തും പുറത്തുമായിരുന്നു താരം. 63 ഏകദിനങ്ങളില്‍ 1286 റണ്‍സാണ് നീഷാം നേടിയത്. 61 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നീഷാം അവസാന ടെസ്റ്റ് കളിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും നിലയുറപ്പിക്കാന്‍ ശ്രമിക്കുകയാണ് താരം.
ശാര്‍ദുള്‍ ഠാകൂര്‍ -ഇന്ത്യഔട്ട് സ്വിങ് പന്തുകളാണ് താരത്തിന്റെ പ്രധാന ആയുധം. എന്നാല്‍ സ്ഥിരത പലപ്പോഴും താരത്തിന് പലപ്പോഴും പുറത്തേക്കുള്ള വഴി തെളിയിച്ചിട്ടുണ്ട്. 11 ഏകദിനങ്ങളില്‍ നിന്ന് 12 വിക്കറ്റുകളാണ് ഠാകൂര്‍ നേടിയത്. അടുത്തിടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ എന്ന പേരിലും താരം ശ്രദ്ധനേടി. ടി20യില്‍ ഏകദിനത്തേക്കാള്‍ മികച്ച റെക്കോഡുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നത് പലപ്പോഴും വിനയാവാറുണ്ട്.
മിച്ചല്‍ മാര്‍ഷ് - ഓസ്‌ട്രേലിയലോകക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടാറായി മാറുമെന്ന് ഓസീസ് പ്രതീക്ഷിച്ച താരമായിരുന്നു മിച്ചല്‍ മാര്‍ഷ്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം താരത്തില്‍ നിന്നുണ്ടായില്ല. 32 ടെസ്റ്റുകള്‍ ഓസീസിനായി കളിച്ചു. 1260 റണ്‍സാണ് സമ്പാദ്യം. 42 വിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്.

Latest Videos

click me!