'ഞാനത് ആസ്വദിക്കുന്നു'; കാറോട്ടം നിര്‍ത്തി പോണ്‍ സിനിമകളിലേക്കിറങ്ങിയ റെനി ഗ്രേസി- ചിത്രങ്ങളിലൂടെ

First Published | Jun 9, 2020, 3:31 PM IST

''എന്റെ ജീവിതത്തിലുടനീളം ഞാന്‍ ചെയ്ത ഏറ്റവും മികച്ച കാര്യമാണ് പോണ്‍ സിനിമികളില്‍ അഭിനയിക്കുക എന്നുള്ളത്. ഞാന്‍ നല്ല വരുമാനം നേടുന്നു. എനിക്ക് ഒരിക്കലും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഒരു സാമ്പത്തിക സ്ഥിതി ആണ് ഇപ്പോള്‍. ഞാനത് ആസ്വദിക്കുന്നു.'' കാര്‍ റേസറായിരുന്ന റെനി ഗ്രേസിന്റെ വാക്കുകളാണിത്. സൂപ്പര്‍കാര്‍സ് ചാമ്പ്യന്‍ഷിപ്പുകളിലാണ് ഗ്രേസി മത്സരിച്ചിരുന്നത്. എന്നാല്‍ കാത്തുവച്ചത് മറ്റൊന്നായിരുന്നു.

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ മാതൃകയില്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടത്തിവരുന്ന കാറോട്ട മത്സരമാണ് സൂപ്പര്‍കാര്‍സ് ചാമ്പ്യന്‍ഷിപ്പ്. ഈ വി8 സൂപ്പര്‍ കാര്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മുഴുവന്‍ സമയ മത്സരം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ താരമാണ് റെനി ഗ്രേസി.
എന്നാല്‍ അടുത്തിടെയാണ് അമ്പരപ്പിക്കുന്ന തീരുമാനം അവരെടുത്തത്. ഗ്രേസി റേസിംഗ് ഉപേക്ഷിച്ചു. പോണ്‍ സിനിമകളില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഗ്രേസി റേസിംഗ് വിട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് റേസിംഗ് കരിയര്‍ അവസാനിപ്പിക്കുന്നത്. തന്റെ മുമ്പത്തെ തൊഴിലില്‍ നിന്ന് വളരെ കുറച്ചു പണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ കരിയറില്‍ നിന്ന് വളരെ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നതായും റെനി പറയുന്നു.

ബ്രിസ്‌ബെയ്ന്‍ സ്വദേശിയായ റെനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താന്‍ റേസിങ് രംഗം വിട്ടെന്നും പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് തിരിഞ്ഞതായും അറിയിച്ചത്.
പുതിയ തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞ് ആദ്യ ആറു ദിവസത്തിനുള്ളില്‍ തന്നെ 24,000 ഡോളര്‍ (ഏകദേശം 19 ലക്ഷത്തോളം രൂപ) തനിക്ക് സമ്പാദിക്കാനായെന്നും റെനി വെളിപ്പെടുത്തി. മാസം 90,000 ഡോളര്‍ (ഏകദേശം 68 ലക്ഷത്തോളം രൂപ) ആണ് ഇപ്പോള്‍ താരം സമ്പാദിക്കുന്നത്.
ഓസ്ട്രേലിയയിലെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ സൂപ്പര്‍കാര്‍ ഡ്രൈവറായി റെനി ഗ്രേസിയുടെ റേസിംഗ് കരിയറിന് മികച്ച തുടക്കമായിരുന്നു. 2015 ലായിരുന്നു റെനിയുടെ മികച്ച വര്‍ഷം.
അതേ വര്‍ഷം റെനി സ്വിസ് റേസര്‍ സിമോണ ഡി സില്‍വര്‍സ്ട്രോയുമായി ബാത്തര്‍സ്റ്റ് 1000 ല്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, ട്രാക്കില്‍ താരം നിറം മങ്ങി. മോശം പ്രകടനങ്ങളും ആവശ്യമായ ഫണ്ടിംഗിന്റെ അഭാവവുമൊക്കെ താരത്തിന് വെല്ലുവിളിയാകുകയായിരുന്നു.
റേസിംഗ് ഉപേക്ഷിച്ചതിന് ശേഷം ഒരു പ്രാദേശിക കാര്‍ യാര്‍ഡിലും ഗ്രേസി ജോലി ചെയ്തിരുന്നു. എന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവസാനിക്കാതായതോടെയാണ് പുതിയ ജോലിയിലേക്ക് താരം തിരിഞ്ഞത്. നിലവില്‍ താരത്തിന്റെ വെബ്സൈറ്റില്‍ 7,000 സബ്സ്‌ക്രൈബര്‍മാരുണ്ട്.

Latest Videos

click me!