തൃപ്തി ദിമ്രി ഇപ്പോൾ ഇറ്റലിയിലെ സോറന്‍റോയിലാണ്. തന്‍റെ അവധിക്കാല ആഘോഷത്തിലാണ് പുതിയ നാഷണല്‍ ക്രഷ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടി.
ഒന്നിലധികം സിനിമകള്‍ ഈ വര്‍ഷം തൃപ്തി ദിമ്രിയുടെ പേരിലുണ്ട്. അനിമല്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം സെന്‍സേഷനലായ തൃപ്തിക്ക് ബോളിവുഡില്‍ വലിയ തിരക്കാണ്.
ഇറ്റലിയിലെ സോറന്‍റോയിലെ അവധിക്കാലത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുന്നക്. ബിക്കിനി ധരിച്ചും, കടല്‍ തീരത്ത് ഉല്ലസിക്കുന്നതുമായ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.
അനിമല്‍ സിനിമയിലെ തൃപ്തി ദിമ്രിയുടെ റോള്‍ വളരെ ചെറുതായിരുന്നെങ്കിലും അതില്‍ രണ്‍ബീര്‍ കപൂറുമായി ചേര്‍ന്നുള്ള റൊമാന്‍റിക് രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നാഷണല്‍ ക്രഷ് എന്ന വിശേഷണത്തിലേക്ക് ഉയര്‍ന്നത്.
തൃപ്തി ദിമ്രിയുടെ ഈ വർഷം റിലീസിന് തയ്യാറാകുന്നത് നാല് ചിത്രങ്ങളുണ്ട് - ബാഡ് ന്യൂസ്, വിക്കി വിദ്യാ കാ വോ വാലാ വീഡിയോ, ഭൂൽ ഭുലയ്യ 3, ധടക് 2 എന്നിവയാണ് ഈ ചിത്രങ്ങള്‍.