ബ്ലാക്കില്‍ ഗ്ലാമറായി സാമന്ത: ശരിക്കും 'ബോണ്ട് ഗേള്‍' എന്ന് ആരാധകര്‍

First Published | Nov 7, 2024, 5:50 PM IST

ആമസോണ്‍ പ്രൈം വീഡിയോസിന്‍റെ ഇന്‍സ്റ്റ പേജിലാണ് പുതിയ സീരിസിന്‍റെ പ്രമോഷന്‍ ഭാഗമായി സാമന്തയുടെയും സഹനടന്‍ വരുണ്‍ ധവാന്‍റെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

സാമന്തയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ പലപ്പോഴും ഗംഭീര ഡ്രസിംഗ് സ്റ്റെലിനാല്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരത്തില്‍ വൈറലാകുകയാണ് പുതിയ ചിത്രങ്ങള്‍. 
 

ആമസോണ്‍ പ്രൈം വീഡിയോസിന്‍റെ ഇന്‍സ്റ്റ പേജിലാണ് പുതിയ സീരിസിന്‍റെ പ്രമോഷന്‍ ഭാഗമായി സാമന്തയുടെയും സഹനടന്‍ വരുണ്‍ ധവാന്‍റെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 


സിറ്റഡൽ: ഹണി ബണ്ണി എന്ന സീരിസാണ് നവംബര്‍ 8 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുകയാണ്. സാമന്ത ബോള്‍ഡ് ബ്ലാക്ക് ഡ്രസിലാണ് ചിത്രങ്ങളില്‍ കാണപ്പെടുന്നത്. 

റൂസോ ബ്രദേഴ്സ് മേയ്ക്കര്‍സായുള്ള സിറ്റാഡൽ സ്പൈ യൂണിവേഴ്സിലെ ഇന്ത്യന്‍ പതിപ്പാണ് ഇത്. വരുണ്‍ ധവാനും, സാമന്തയുമാണ് ഈ സീരിസിലെ പ്രധാന വേഷം ചെയ്യുന്നത്. ഫാമിലി മാന്‍ അടക്കം സീരിസുകളിലൂടെ പ്രശസ്തരായ രാജ് ഡികെയാണ് ഇതിന്‍റെ സംവിധാനം. 

ഇന്ത്യ, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഡക്ഷനുകളുള്ള ഒരു മൾട്ടി നാഷണല്‍-സീരീസാണ് സിറ്റഡല്‍. ഇതിൽ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം റിച്ചാർഡ് മാഡൻ പ്രധാന വേഷത്തില്‍ എത്തുന്നു.

സിറ്റാഡലിന്‍റെ ഇന്ത്യ ചാപ്റ്റർ രാജ്, ഡികെ എന്നിവരാണ് തയ്യാറാക്കുന്നത്. രാജ് ഡികെയുടെ ഫാമിലി മാൻ 2 എന്ന സീരിസിലും സാമന്ത അഭിനയിച്ചിരുന്നു. 
 

അത്യന്തിക നാടകീയ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്പൈ ത്രില്ലറാണ് സിറ്റഡല്‍ ഹണി ബണ്ണി. സാമന്ത വരുണ്‍ ധവാന്‍ എന്നിവര്‍ക്ക് പുറമേ കേ കേ മേനോൻ, സിമ്രാൻ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കാഷ്വി മജ്മുണ്ടാർ, സാക്വിബ് സലീം, സിക്കന്ദർ ഖേർ എന്നിവരും ഈ സീരിസില്‍ അഭിനയിക്കുന്നുണ്ട്. 

Latest Videos

click me!