കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ചടങ്ങുകളിലേക്ക് ക്ഷണം.
വിവാഹത്തിനു പിന്നാലെ ഇന്ന് ഒരു റിസപ്‍ഷനും ഒരുക്കിയിട്ടുണ്ട്.
ദിഷയുടെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറല്‍ ആയിരുന്നു.
ബിഗ് ബോസ് ഹിന്ദി സീസണ്‍ 14 മത്സരാര്‍ഥിയും റണ്ണര്‍ അപ്പുമായിരുന്നു രാഹുല്‍ വൈദ്യ.
ബിഗ് ബോസില്‍ അതിഥിയായെത്തിയ ദിഷ പാര്‍മറിനോട് രാഹുല്‍ തന്‍റെ മനസിലുള്ള പ്രണയം അറിയിക്കുകയായിരുന്നു.
ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ പിന്നീട് ദിഷയോട് വിവാഹാഭ്യര്‍ഥനയും നടത്തി രാഹുല്‍
ദിഷ അത് സ്വീകരിക്കുകയായിരുന്നു.
വാര്‍ത്താ തലക്കെട്ടുകളിലും സോഷ്യല്‍ മീഡിയയിലും ഇരുവരും പിന്നീട് സ്ഥിരം പേരുകളായി.