'അടുത്തും അകലെയുമുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും..'; ദീപാവലി ആശംസയുമായി നവ്യ, ചിത്രങ്ങൾ
First Published | Nov 14, 2020, 9:59 AM ISTമലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് ദീപാവലി ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നവ്യ.