സ്നേഹത്തെ കുറിച്ച് വാചാലയായി നവ്യാ നായർ; പുത്തൻ ലുക്കിൽ തിളങ്ങി താരം !

First Published | Oct 24, 2020, 8:09 PM IST

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യ നായർ. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നവ്യ എപ്പോഴും മലയാളികളുടെ മനസിൽ ഉണ്ട്. തൻ്റെ ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ആളുകൂടിയാണ് നവ്യ. ഇപ്പോഴിതാ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

സാരിയിൽ അതിമനോഹരിയായാണ് നവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം സ്നേഹത്തെ പറ്റി ചെറു കുറിപ്പും താരം പങ്കുവയ്ക്കുന്നു. 'പ്രണയം സ്വന്തമാകുകയോ സ്വന്തമാക്കപ്പെടുകയോ ചെയ്യുന്നില്ല, പ്രണയത്തിന് തുല്യം പ്രണയം മാത്രം.. 'എന്നാണ് നവ്യ കുറിക്കുന്നത്.
നവ്യാ നായർ പങ്കുവെച്ച പുത്തൻ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

'മേക്കപ്പ് ഒന്നും ഇല്ലാതെ സിമ്പിൾ ആയിട്ടുള്ള നവ്യയെ ആണ് കാണാൻ കൂടുതൽ ഭംഗി, നൈസ് ലുക്ക്', എന്നിങ്ങനെയാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റുകൾ.
അടുത്തിടെയാണ് നവ്യയുടെ സഹോദരൻ്റെ വിവാഹം നടന്നത്. ഇതിൻ്റെ ചിത്രങ്ങളും നവ്യ ആരാധകരുമായി പങ്കുവെച്ചിരുന്നു.

Latest Videos

click me!