12 വർഷം കാത്തിരുന്നു, ഒരുകുഞ്ഞിനായി..; ഒടുവിൽ കുഞ്ഞതിഥിയെ വരവേൽക്കാൻ ​ഗോവിന്ദ് വസന്തയും ഭാര്യയും

First Published | Aug 14, 2024, 3:58 PM IST

തൈക്കൂടം ബ്രിഡ്ജ് എന്ന സം​ഗീത ബാൻഡിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനായ ആളാണ് ​ഗോവിന്ദ് വസന്ത. ഇന്ന് തെന്നിന്ത്യയിലെ പ്രമുഖ സം​ഗീത സംവിധായക നിരയിലേക്ക് ഉയർന്ന് നിൽക്കുന്ന ​ഗോവിന്ദ് ഇപ്പോൾ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ്. ഇദ്ദേഹത്തിന്റെ ഭാ​ര്യയും കണ്ടന്റ് ക്രിയേറ്ററുമായ രഞ്ജിനി അച്യുതനാണ് ഇക്കാര്യം അറിയിച്ചത്. മെറ്റേണിറ്റി ഫോട്ടോസ് പങ്കുവച്ച്, ഹൃദ്യമായ കുറിപ്പും പങ്കിട്ടിട്ടുണ്ട് രഞ്ജിനി.
 

നീണ്ട പന്ത്രണ്ട് വർഷത്തിന് ഒടുവിലാണ് രഞ്ജിനിയും ​ഗോവിന്ദ് വസന്തയും മാതാപിതാക്കളാകാൻ ഒരുങ്ങുന്നത്. അതുകൊണ്ട് ഏറെ സ്പെഷ്യലാണ് ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ടെന്നും രഞ്ജിനി പറയുന്നുണ്ട്. 2012ലായിരുന്നു രഞ്ജിനിയും ​ഗോവിന്ദും വിവാഹിതരായത്. 
 

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് രഞ്ജിനി അച്യുതൻ ഷെയർ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് കളറിലുള്ള സാരി, പ്രത്യേക രീതിയിൽ ഉടുത്ത് ബ്ലൗസ് ലെസ് ആയാണ് രഞ്ജിനി ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഒപ്പം ഒഢ്യാണവും ധരിച്ചിട്ടുണ്ട്. അത് മാത്രമാണ് ആഭരണമായി ധരിച്ചിരിക്കുന്നത്. മറ്റൊരു പോസ്റ്റിൽ ലൈറ്റ് റോസ് നിറത്തിലുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. ഒപ്പം ചില ആഭരണങ്ങളും രഞ്ജിനി ധരിച്ചിട്ടുണ്ട്. 
 


‘എന്റെ അചഞ്ചമാല വിശ്വാസത്തിന് ഒടുവിൽ പ്രപഞ്ചം ഉത്തരം നൽകി. ഇത്രയും നാൾ അമ്മമാരുടെയൊരു കടൽ തന്നെ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. അപ്പോഴെല്ലാം ഞാൻ കാത്തിരുന്നു. ഒരു കുഞ്ഞിന് വേണ്ടി. ചില സമയങ്ങളിൽ സംശയങ്ങൾ എന്നെ അലട്ടിയിരുന്നു'. 
 

'അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകളുടെ വയർ കാണുമ്പോൾ, എന്റെ വയറിനും ഭാ​രമുള്ളതായി തോന്നി. അമ്മമാരുടെ പാൽ നിറഞ്ഞ സ്തനങ്ങൾ കാണുമ്പോൾ എന്റെ സ്തനങ്ങളിലും നനവ് അനുഭവപ്പെട്ടു. അപ്പോഴൊന്നും തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ഇന്ന് മെറ്റേണിറ്റി ഫോട്ട്സ് നടത്തിയത് എന്റെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരം ആണ്’, എന്നാണ് രഞ്ജിനി കുറിച്ചത്. 

‘വീണ്ടെടുക്കലിലേക്കുള്ള വഴി കൂടിയാണ് ​ഗർഭിണിയയോടെ എനിക്ക് ലഭിച്ചത്. വിഷാദം, ഭയം, ഉത്കണ്ഠ എന്നിവയുടെ കുഴികളിൽ നിന്ന്, ലക്ഷ്യബോധമുള്ളൊരു എന്നെ ഞാൻ മെനഞ്ഞെടുത്തു. ഒരു പുതിയ മനുഷ്യാത്മാവിൻ്റെ ആഗമനം  ആജീവനാന്ത മയക്കത്തിൽ നിന്ന് എന്നെ ഉണർത്തിയെന്ന് ഞാൻ മനസിലാക്കുകയാണ്. ദീർഘകാലമായുള്ള എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് എനിക്ക് കാണാൻ കഴിയും. ഈ 9 മാസത്തിനിടയിൽ ഞാൻ എനിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ഈ സുപ്രധാന ജീവിതപാഠങ്ങൾ പഠിച്ചുകൊണ്ട് എൻ്റെ കുഞ്ഞ് എൻ്റെ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവരും’, എന്നാണ് മറ്റൊരു പോസ്റ്റിൽ രഞ്ജിനി കുറിച്ചത്.

Latest Videos

click me!