കൊമ്പന്‍ മീശ വച്ച് പൊന്നാനിക്കാരന്‍ മൂസ; ലോക്കേഷന്‍ സ്റ്റില്‍സ് കാണാം

First Published | Aug 31, 2022, 10:33 AM IST

ന്ത്യന്‍ ആര്‍മിയുടെ ഭാഗമായിരുന്നു മൂസ. ഇന്ന് പൊന്നാനിയില്‍ സ്വസ്ഥ ജീവിതം. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയെത്തുന്ന സിനിമയാണ് 'മേ ഹൂം മൂസ'. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമാണ് മൂസയെന്ന് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നു. ഇന്ത്യാ പാക് അതിര്‍ത്തിയായ വാഗാ അതിര്‍ത്തിയിലും കേരളത്തിലുമായാണ് ചിത്രീകരണം. രാജ്യത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രമാണ് മൂസ, അദ്ദേഹത്തിന്‍റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. മൂസയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം. ലോക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ അങ്കിത് വി ശങ്കർ. 

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി റിട്ടേര്‍ഡ് പട്ടാളക്കാരന്‍റെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് മൂസ. അതിശക്തമായ ഒരു കഥാപാത്രമാണ് മൂസയുടെത്. പൊന്നാനിക്കാരുനും ഒപ്പം റിട്ടേര്‍ഡ് സൈനീകോദ്യോഗസ്ഥനുമായ മൂസയിലൂടെ പുതിയ ഇന്ത്യയെ നോക്കികാണുകയാണ് സംവിധായകൻ ജിബു ജേക്കബ്.

മൂസയുടെ ഔദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു. ഒരു പാന്‍ ഇന്ത്യന്‍ സിനിമയായ മൂസയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. 

Latest Videos


കോൺഫിഡന്‍റ് ഗ്രൂപ്പ് ആന്‍റ് തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 22 ഓളം ചിത്രങ്ങള്‍ക്ക് പിന്നില്‍ നിന്ന് ക്യാമറ ചലിപ്പിച്ച ശേഷമാണ് ജിബു ജേക്കബ് സിനിമാ സംവിധാനത്തിലേക്ക് തിരിയുന്നത്. 

വെള്ളിമൂങ്ങ, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, ഇല്ലാം ശരിയാകും എന്നീ സിനിമകളാണ് ജിബു ജേക്കബ് നേരത്തെ സംവിധാനം ചെയ്തത്.  ജിബുവിന്‍റെ അഞ്ചാമത്തെ ചിത്രമാണ് മേ ഹൂം മൂസ.

പാന്‍ ഇന്ത്യന്‍ ചിത്രമായതിനാല്‍ വലിയ മുതല്‍ മുടക്കിലാണ് സിനിമാ നിര്‍മ്മാണം. മലയാളത്തിലെയും അന്യഭാഷകളിലെയും അഭിനേതാക്കൾ അഭിനയിക്കുന്നു. വ്യത്യസ്ഥ ലൊക്കേഷനുകളിലായി നൂറ് ദിവസങ്ങളോളം ചിത്രീകരണം നീണ്ടു നിന്നു. 

നിരവധി നാടകീയ മുഹൂർത്തങ്ങളും സംഘർഷങ്ങളും മൂസയെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കുമെന്ന് സംവിധായകന്‍ പറയുന്നു. പുനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു ക്കുറുപ്പ്, ഹരിഷ്കണാരൻ, ജോണി ആന്‍റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, സ്റിന്ദാ, ശശാങ്കൻ മയ്യനാട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു. 

രചന - രൂപേഷ് റെയ്ൻ, റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെതാണ് വരികള്‍. ഈണം - ശ്രീനാഥ് ശിവശങ്കരൻ ,  ഛായാഗ്രഹണം -വിഷ്‍ണ ശർമ്മ, എഡിറ്റിംഗ് - സൂരജ്  ഈ എസ്, കലാസംവിധാനം - സജിത് ശിവഗംഗ . മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യൂം - ഡിസൈൻ.- നിസ്സാർ റഹ്‌മത്ത്. 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്ക്കർ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്. ഷബിൽ, സിന്‍റോ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഫി അയിരൂർ ' പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ . സെൻട്രൽ പിക്ച്ചേഴ്‍സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പിആര്‍ഒ വാഴൂർ ജോസ്. 
 

click me!