Priya Varrier
2018 ല്‍ ഒരു ഗാന രംഗത്തിലൂടെ ഇന്ത്യയില്‍ മൊത്തം തന്‍റെ പ്രശസ്തി എത്തിച്ച നടിയാണ് പ്രിയ വാര്യര്‍. മലയാളത്തിലും മറ്റ് ഭാഷകളിലുമായി തുടര്‍ന്ന് പ്രിയ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ "ഒരു അഡാർ ലവ്" എന്ന ഒമര്‍ലുലു ചിത്രമാണ് പ്രിയയുടെ ആദ്യത്തെ ചലച്ചിത്രം. അതിലെ ഗാനത്തിലെ ഒരു കണ്ണിറുക്കല്‍ രംഗമാണ് വന്‍ തരംഗമായി മാറിയത്.
Priya Varrier
മലയാളത്തില്‍ അവസാനം ഇറങ്ങിയ പ്രിയയുടെ ചിത്രം മന്ദാകിനി എന്ന ചിത്രമാണ്. ബോക്സോഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും പ്രേക്ഷക അഭിപ്രായം ചിത്രം നേടി.
Priya Varrier
തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വ്യക്തിയാണ് പ്രിയ. ഇത്തരത്തില്‍ ഗ്ലാമറസായ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയ. ഹിന്ദിയിലാണ് ഇനി പ്രിയയുടെ ചിത്രങ്ങള്‍ ഇറങ്ങാനുള്ളത്. മുന്നോളം ചിത്രങ്ങള്‍ ഉണ്ടെന്നാണ് വിവരം.