ഗ്ലാമര്‍ അവധിക്കാല ചിത്രങ്ങളുമായി എസ്തര്‍ ; യാത്രയ്ക്ക് തിരഞ്ഞെടുത്ത ഇടത്തിന്‍റെ പേരില്‍ ഇടഞ്ഞ് ചിലര്‍

First Published | May 13, 2024, 12:25 PM IST

മലയാളിക്ക് സുപരിചിതയായ താരമാണ് എസ്തർ അനില്‍. അവതാരകയായും മിനി സ്ക്രീനിലൂടെ വന്ന എസ്തർ എന്നാല്‍ ദൃശ്യം സിനിമയിലെ ജോര്‍ജു കുട്ടിയുടെ രണ്ടാമത്തെ മകള്‍ എന്ന റോളിലൂടെയാണ് ശരിക്കും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്.
 

മലയാളിക്ക് സുപരിചിതയായ താരമാണ് എസ്തർ അനില്‍. അവതാരകയായും മിനി സ്ക്രീനിലൂടെ വന്ന എസ്തർ എന്നാല്‍ ദൃശ്യം സിനിമയിലെ ജോര്‍ജു കുട്ടിയുടെ രണ്ടാമത്തെ മകള്‍ എന്ന റോളിലൂടെയാണ് ശരിക്കും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്.

ദൃശ്യം വിവിധ ഭാഷകളില്‍ എടുത്തപ്പോള്‍ എസ്തർ അവിടെയും ഇതേ വേഷം ചെയ്തു. ഇപ്പോള്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് എസ്തര്‍  മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലാണ് പഠിക്കുന്നത്. 


എസ്തർ അനില്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മാലിദ്വീപില്‍ തന്‍റെ അവധിക്കാലം ചിലവഴിച്ച ചിത്രങ്ങളാണ് വൈറലായത്. 

മാലി ദ്വീപിലെ റിസോര്‍ട്ടില്‍ വിവിധ ജല വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും റീലുകളും താരം ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. മാലദ്വീപിൽ നടത്തിയ യാത്രയെ പറ്റി ഒരു കുറിപ്പും എസ്തര്‍ പങ്കിട്ടിട്ടുണ്ട്.

മമ്മൂട്ടി-പൃഥ്വി ചിത്രം; കഥ രണ്ടുപേര്‍ക്കും ഓക്കെയാണ്, പക്ഷെ.. പൃഥ്വിരാജ് പറയുന്നു

എന്നാല്‍ ഈ യാത്രയുടെ പേരിലും താരത്തിനെതിരെ ചിലര്‍ കമന്‍റുകള്‍ ഇടുന്നുണ്ട്.  ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ മാലിദ്വീപ് ബഹിഷ്‌കരണ ക്യാപെയിനുകള്‍ നടത്തുമ്പോള്‍ ട്രിപ്പ് പോയതിന് വിമര്‍ശനമാണ് എസ്തർ അനിലിനെതിരെ ഉന്നയിക്കുന്നത്. 

എന്നാല്‍ ഇതെല്ലാം എസ്തറിന്‍റെ വ്യക്തി സ്വാതന്ത്ര്യമാണ് എന്ന് ചിലര്‍ അവരെ അനുകൂലിച്ചും രംഗത്ത് എത്തുന്നുണ്ട്. 
 

'ഇങ്ങനെയൊക്കെ ചെയ്യാമോ, ആ അംഗിള്‍ മോശല്ലെ' : പാപ്പരാസിയോട് കയര്‍ത്ത് ജാന്‍വി - വീഡിയോ

Latest Videos

click me!