'നാട്ടിലെത്തിയാല്‍ നാട്ടിലെ വേഷത്തില്‍': രശ്മികയുടെ പുതിയ വേഷം

First Published | Jun 24, 2024, 9:06 PM IST

കര്‍ണാടക സ്വദേശിയാണ് രശ്മിക. കിര്‍ക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക തന്‍റെ കരിയര്‍ ആരംഭിച്ചത്.

നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും രശ്മികയുടെ സാന്നിധ്യമുണ്ട്. പുഷ്പ 2, കുബേര തുടങ്ങിയ വന്‍ ചിത്രങ്ങളില്‍ രശ്മിക അഭിനയിക്കുന്നത്. 

കര്‍ണാടക സ്വദേശിയാണ് രശ്മിക. കിര്‍ക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക തന്‍റെ കരിയര്‍ ആരംഭിച്ചത്. ഇപ്പോള്‍ സ്വന്തം നാട്ടിലെ ഒരു കൂട്ടുകാരിയുടെ വിവാഹത്തിന് എത്തിയിരിക്കുകയാണ് രശ്മിക. 


Rashmika in Kodagu

കുടക് സ്വദേശിയായ രശ്മിക ഇപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ വിവാഹത്തിന് വേണ്ടി കുടകിലെ സ്വന്തം നാട്ടില്‍ എത്തിയിരിക്കുകയാണ്. അവിടെ വിവാഹത്തിന് പരമ്പരാഗത കുടക് വേഷം ധരിച്ചാണ് രശ്മിക പ്രത്യക്ഷപ്പെട്ടത്. ഇതിന്‍റെ ഫോട്ടോകള്‍ നടി തന്നെയാണ് പങ്കുവച്ചത്. 

Latest Videos

click me!